Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യക്കൊപ്പം ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക്? രാഹുൽ ഗാന്ധിയുമായി ഇരുവരും ചർച്ച നടത്തി

text_fields
bookmark_border
ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാർ കൂടിക്കാഴ്ച്ച നടത്തിയത്.
Kanaiyya kumar, Jignesh mevani
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തി സി.പി.ഐ നേതാവും ജെ.എന്‍.യു സര്‍വകലാശാല മുന്‍ യൂണിയന്‍ പ്രസിഡന്‍റുമായ കനയ്യ കുമാർ. ജിഗ്നേഷ് മേവാനിക്കൊപ്പമാണ് കനയ്യ കുമാർ കൂടിക്കാഴ്ച്ച നടത്തിയത്. ചൊവ്വാഴ്ച്ചയായിരുന്നു കൂടിക്കാഴ്ച. എന്നാൽ ഇതേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് കനയ്യ വ്യക്തമാക്കി.

പ്രശാന്ത് കിഷോറിനൊപ്പം രണ്ടുതവണ രാഹുൽ ഗാന്ധിയുമായി കനയ്യ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പ്രശാന്ത് കിഷോർ കോൺ​ഗ്രസിൽ ചേരുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തിലാണ് ഈ നിർണായക കൂടിക്കാഴ്ചകളും നടന്നത്. കനയ്യകുമാറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കോണ്‍ഗ്രസ് ഗൗരവമായി ആലോചിക്കുകയാണ്. കനയ്യ എത്തിയാല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍.

ഇതിനിടെ ഗുജറാത്ത് എം.എൽ.എയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്ക് ചേക്കേറുകയാണെന്ന സൂചനകൾ പുറത്തുവരികയാണ്. ജിഗ്നേഷ് നേതൃത്വവുമായി ആദ്യവട്ട ചർച്ചകൾ നടത്തിയെന്നാണ് വിവരം. ഗുജറാത്തിൽ ജിഗ്നേഷ് മത്സരിച്ചുജയിച്ച മണ്ഡലത്തിൽ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയിരുന്നില്ല.

2019 തെരഞ്ഞെടുപ്പില്‍ സി.പി.ഐയുടെ കോട്ടയായ ബേഗുസരായിയിൽ കനയ്യകുമാർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബി.ജെ.പി സ്ഥാനാർഥിയായ ഗിരിരാജ് സിങ്ങിനോട് നാല് ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് തോറ്റത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story