Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jignesh Mevani
cancel
Homechevron_rightNewschevron_rightIndiachevron_rightകൊല്ലപ്പെട്ട ദലിതന്‍റെ...

കൊല്ലപ്പെട്ട ദലിതന്‍റെ വിഷയം ഉന്നയിച്ചു; ജിഗ്​നേഷ്​ മേവാനിയെ ഗുജറാത്ത്​ നിയമസഭയിൽനിന്ന്​ പുറത്താക്കി

text_fields
bookmark_border

അഹ്​മദാബാദ്​: ദലിത് മധ്യവയസ്​കൻ കൊല്ലപ്പെട്ട വിഷയം സ്പീക്കറുടെ അനുമതിയില്ലാതെ ഉന്നയിച്ചെന്ന്​ കാണിച്ച്​​ ഗുജറാത്തിലെ സ്വതന്ത്ര എം‌.എൽ.‌എ ജിഗ്നേഷ് മേവാനിയെ നിയമസഭയിൽനിന്ന് സസ്‌പെൻഡ് ചെയ്തു. സ്പീക്കർ രാജേന്ദ്ര ത്രിവേദിയുടെ നിർദേശപ്രകാരമാണ്​ സഭയിൽനിന്ന് പുറത്താക്കിയത്​. ഇതേ വിഷയം ഉന്നയിച്ചതിന്​ വ്യാഴാഴ്ചയും മേവാനിയെ നിയമസഭയിൽനിന്ന് പുറത്താക്കിയിരുന്നു.

ചോദ്യവേള അവസാനിച്ചയുടൻ, മാർച്ച്​ രണ്ടിന്​ പൊലീസുകാരന്‍റെ സാന്നിധ്യത്തിൽ ദലിത്​ മധ്യവയസ്​കനെ ജനക്കൂട്ടം കൊലപ്പെടുത്തിയ വിഷയം പോസ്റ്റർ ഉയർത്തിക്കാട്ടി ഉന്നയിക്കുകയായിരുന്നു മേവാനി. 'പ്രതികളെ എന്തുകൊണ്ടാണ്​ അറസ്റ്റ് ചെയ്യാത്തത്' എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്​.

ഭാവ്നഗറിലെ സനോദറിൽ താമസിക്കുന്ന അമ്രഭായ് ബോറിച്ച (50) എന്നയാളാണ്​ പൊലീസ് സബ് ഇൻസ്പെക്ടറുടെ സാന്നിധ്യത്തിൽ കൊല്ലപ്പെട്ടത്​. മേവാനിയുടെ മൈക്ക് ഓഫ് ചെയ്തതോടെ അദ്ദേഹം ഒച്ചവെക്കാൻ തുടങ്ങി. എന്തുകൊണ്ട്​ ബി.ജെ.പി സർക്കാർ ഇതുവരെ ​പൊലീസുകാരനെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യുന്നില്ലെന്ന്​ അദ്ദേഹം ഉറക്കെ ചോദിച്ചു.

ആഭ്യന്തര സഹമന്ത്രി പ്രദീപ്‌സിങ് ജഡേജക്ക്​ പൊലീസുകാരനുമായി ബന്ധമുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, അച്ചടക്കം പുലർത്തണമെന്ന്​ സ്​പീക്കർ ആവശ്യപ്പെട്ടു. എന്തെങ്കിലും വിഷയം ഉന്നയിക്കണമെങ്കിൽ ആദ്യം തന്നോട് അനുമതി തേടണമെന്നും സ്​പീക്കർ പറഞ്ഞു. വിഷയം വീണ്ടും ഉന്നയിച്ചതോടെ മേവാനിയെ പുറത്താക്കാൻ ആവശ്യപ്പെടുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GujaratJignesh Mevani
News Summary - Jignesh Mewani expelled from Gujarat Assembly
Next Story