Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജിഗ്നേഷ് മേവാനി...

ജിഗ്നേഷ് മേവാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍

text_fields
bookmark_border
ജിഗ്നേഷ് മേവാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍
cancel

അഹ്മദാബാദ്: ഗുജറാത്ത് യൂനിവേഴ്സിറ്റിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ദലിത് നേതാവ് ജിഗ്നേഷ് മേവാനിയെയും മറ്റ് മൂന്നു പേരെയും ജാമ്യമെടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഗുജറാത്ത് യൂനിവേഴ്സിറ്റിക്ക് മുന്നില്‍ റോഡ് ഉപരോധിച്ച മേവാനിയെയും മറ്റ് 19 പേരെയും ചൊവ്വാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ 16 പേര്‍ ജാമ്യമെടുക്കാന്‍ തയാറായി. എന്നാല്‍, ജാമ്യമെടുക്കാന്‍ തയാറാകാതിരുന്ന ജിഗ്നേഷ് മേവാനി, സുബോദ് പര്‍മാര്‍, ദിക്ഷിത് പര്‍മാര്‍, രാകേഷ് മഹേരിയ എന്നിവരെ കോടതി സബര്‍മതി ജയിലിലേക്ക് അയച്ചു.

 

Show Full Article
TAGS:jignesh mevani 
News Summary - jignesh mevani
Next Story