Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''നമ്മൾ ഒരു ദിവസം...

''നമ്മൾ ഒരു ദിവസം സ്​റ്റേഡിയം പ​േട്ടലിന്‍റെ പേരിൽ തന്നെയാക്കും, പകരം കൻകാരിയ മൃഗശാലക്ക്​ നരേന്ദ്രയെന്ന്​ പേരിടും''

text_fields
bookmark_border
Jignesh Mevani
cancel

ഗാന്ധിനഗർ: സർദാർ വല്ലഭായ്​ പ​േട്ടൽ ക്രിക്കറ്റ്​ സ്​റ്റേഡിയത്തിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര്​ നൽകിയതിനെ പരിഹസിച്ച്​ ഗുജറാത്തിലെ പ്രമുഖ ദലിത്​ നേതാവും എം.എൽ.എയുമായ​ ജിഗ്​നേഷ്​ മേവാനി രംഗത്ത്​.

ജിഗ്നേഷ്​ മേവാനി പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​: ഗുജറാത്തിലെ ജനങ്ങൾക്ക്​ ഞാൻ ഉറപ്പുനൽകുകയാണ്​. ഒരു ദിവസം നമ്മൾ മോ​േട്ടര സ്​റ്റേഡിയത്തിന്​ സർദാർ പ​േട്ടലിന്‍റെ പേരിടും. കൂടെ കൻകാരിയ മൃഗശാലക്ക്​ നരേന്ദ്ര മൃഗ​ശാലയെന്നും ​േപരിടും. (മൃഗശാലയിലെ പക്ഷികളോടും മൃഗങ്ങളോടും ഞാൻ ക്ഷമ ചോദിക്കുന്നു).

ഇന്ത്യ-ഇംഗ്ലണ്ട്​ മൂന്നാം ടെസ്റ്റ്​ അഹമ്മദാബാദ്​ മൊ​േട്ടര സ്​റ്റേഡിയത്തിൽ തുടങ്ങാനിരിക്കവേയാണ്​ ഏവരെയും അമ്പരപ്പിച്ച്​ സ്​റ്റേഡിയത്തിന്‍റെ പേരുമാറ്റിയത്​. സർദാർ വല്ലഭായ്​ പ​േട്ടലിന്‍റെ പേരിലുള്ള സ്​​റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലേക്ക്​ മാറ്റിയതായി ഉദ്​ഘാടന ചടങ്ങിനിടെ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദാണ്​ അറിയിച്ചത്​. 1,10,000 സീറ്റുകളുള്ള ​സ്​റ്റേഡിയം ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്​ സ്​റ്റേഡിയമാണ്​.

ഇന്ത്യ-ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ മത്സരത്തിന്​ മുന്നോടിയായി ഭൂമിപൂജയോടെയാണ്​ ഉദ്​ഘാടനചടങ്ങുകൾ നിർവഹിച്ചത്​. ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.സി.സി.ഐ സെക്രട്ടറി ജയ്​ ഷാ, കായിക മന്ത്രി കിരൺ റിജിജു എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ആൻജിയോപ്ലാസ്റ്റിക്​ ശേഷം വിശ്രമ ജീവിതം നയിക്കുന്ന ബി.സി.സി.ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലി ചടങ്ങിൽ സംബന്ധിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jignesh MevaniMotera stadium
News Summary - Jignesh Mevani troll narendra modi
Next Story