Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജിഗ്നേഷ് മേവാനി അഞ്ച് ദിവസം പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
Jignesh Mevani
cancel
Listen to this Article

ഗുവാഹത്തി: വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെട്ട കേസിൽ ഗുജറാത്തിലെ സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പൊലീസ് ഉദ്യോഗസ്ഥരെ പൊതുമധ്യത്തിൽ അസഭ്യം പറയുകയും, സ്വമേധയാ പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിൽ ബർപേട്ട പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21നാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസ് കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കോടതിയിൽ ഹരജി സമർപ്പിക്കുമെന്ന് മേവാനിയുടെ അഭിഭാഷകൻ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത കേസിൽ ജാമ്യം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കൈയ്യേറ്റം ചെയ്തുവെന്ന കേസിൽ മേവാനിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഗുജറാത്തിലെ പലൻപൂരില് നിന്ന് വ്യാഴാഴ്ചയാണ് മേവാനിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jignesh Mevani remanded in police custody for five days
Next Story