Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Feb 2020 9:05 AM GMT Updated On
date_range 7 Feb 2020 9:05 AM GMTഅവരെന്നെ അടിക്കണമെന്ന് പറയുന്നു; എനിക്ക് നിങ്ങളുടെ അനുഗ്രഹമുണ്ട് -മോദി
text_fieldsbookmark_border
രാഹുൽ ഗാന്ധിയുടെ 'വടി' പരമാർശത്തിന് വീണ്ടും മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിൽ നടത്തിയ റാലിയിലാ ണ് രാഹുലിന് പരോക്ഷ വിമർശനവുമായി മോദി രംഗത്തെത്തിയത്.
ചിലർ എന്നെ വടികൊണ്ട് അടിക്കണമെന്ന് പറയുന്നു. എന്നാ ൽ ആയിരക്കണക്കിന് അമ്മമാരുടെയും സഹോദരികളുടെയും അനുഗ്രഹമുള്ളതിനാൽ തനിക്ക് ഒന്നും സംഭവിക്കില്ലെന്നും മോദി പറഞ്ഞു.
തൊഴിൽ ലഭിക്കാത്ത യുവാക്കൾ മോദിയെ വടികൊണ്ടടിക്കുമെന്ന് രാഹുൽ പ്രസംഗിച്ചിരുന്നു. ഇതിന് മറുപടിയായാണ് രാഹുലിന്റെ പേര് പരാമർശിക്കാതെയുള്ള മോദിയുടെ വിമർശനം. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് ശേഷം മോദിയുടെ ആദ്യ ആസം സന്ദർശനമാണിത്. കഴിഞ്ഞ ദിവസം പാർലമെന്റിലും രാഹുലിന് മോദി പരോക്ഷമായി മറുപടി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story