Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഞ്ചാബിൽ ഝലം...

പഞ്ചാബിൽ ഝലം എക്​സ്​പ്രസ്​ പാളം തെറ്റി; മൂന്ന്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
പഞ്ചാബിൽ ഝലം എക്​സ്​പ്രസ്​ പാളം തെറ്റി; മൂന്ന്​ പേർക്ക്​ പരിക്ക്​
cancel

ഛണ്ഡിഗഡ്​​: പഞ്ചാബിൽ ഝലം എക്​​സ്​പ്രസ്​ പാളം​തെറ്റി മൂന്ന്​ പേർക്ക്​ പരിക്കേറ്റു. ലുധിയാനക്ക്​ സമീപം ഇന്ന്​ പുലർ​​ച്ചെ 3:05നായിരുന്നു അപകടം.​ ഫില്ലോറിനും ലാധോവലിനുമിടക്ക്​ ട്രെയിനി​െൻറ എഞ്ചിൻ അടങ്ങുന്ന പത്തു കോച്ചുകൾ പാളം തെറ്റിയെന്നാണ്​ റെയിൽവെ ഫിറോസ്​പൂർ ഡിവിഷനൽ മാനേജർ  അഞ്ചു ​പ്രകാശ് അറിയിച്ചത്​​. ​ജമ്മുവിൽ നിന്നും പുണെയിലേക്ക്​​ പോവുകയായിരുന്ന ട്രെയിനാണ്​ അപകടത്തിൽ പെട്ടത്​.​

യാത്രക്കാർക്ക്​ തുടർ സൗകര്യം ഏ​ർപ്പെടുത്തിയെന്നും രക്ഷാ​പ്രവർത്തനം തുടരുകയാണെന്നും വൈദ്യസംഘം സ്​ഥലത്തെത്തിയെന്നും റെയിൽവെ അഡീഷനൽ ഡയറക്ടർ ജനറൽ അനിൽ സാക്​സെന അറിയിച്ചു. അപകട​ത്തെ തുടർന്ന്​ ഇതേ റൂട്ടിലുള്ള നാല്​ ട്രയിൻ റദ്ദാക്കി. ജലന്തർ –ന്യൂഡൽഹി എക്​സ​്​പ്രസ്​, അമൃത്​സർ –ന്യൂ ഡൽഹി ഇൻറർസിറ്റി, അമൃത്​സർ –ഹരിദ്വാർ ജനശതാബ്​ദി, അമൃത്​സർ –ഛണ്ഡിഗഡ്​ സൂപ്പർ ഫാസ്​റ്റ്​ എക്​സ്​പ്രസ്​ എന്നീ ​ട്രെയിനുകളാണ്​ റദ്ദാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jhelum Express Derail
News Summary - Jhelum Express Derail
Next Story