Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജയ്​ ശ്രീറാം വിളിച്ചില്ല; പശുവിനെകൊന്നെന്ന്​ ആരോപിച്ച്​ ​ക്രിസ്​ത്യാനികൾക്ക്​ ക്രൂര മർദനം
cancel
Homechevron_rightNewschevron_rightIndiachevron_right'ജയ്​ ശ്രീറാം'...

'ജയ്​ ശ്രീറാം' വിളിച്ചില്ല; പശുവിനെകൊന്നെന്ന്​ ആരോപിച്ച്​ ​ക്രിസ്​ത്യാനികൾക്ക്​ ക്രൂര മർദനം

text_fields
bookmark_border

റാഞ്ചി: ജയ്​ ശ്രീറാം വിളിക്കാനാവശ്യപ്പെട്ട്​ ഗോത്ര വിഭാഗത്തിൽപെട്ട ഏഴോളം ​​​ക്രിസ്​ത്യാനികളെ മർദിച്ചു. പശുവിനെ കൊന്നു​എന്നാരോപിച്ചുകൊണ്ടായിരുന്നു ഝാർഖണ്ഡിൽ കയ്യേറ്റം നടന്നതെന്ന്​ 'ദി ന്യൂ ഇന്ത്യൻ എക്​സ്​പ്രസ്​​' റിപ്പോർട്ട്​ ചെയ്​തു.

സെപ്​റ്റംബർ 16നായിരുന്നു സംഭവമെങ്കിലും സെപ്​റ്റംബർ 25ന്​ ജില്ല പരിഷത്​ ​അംഗവും സാമൂഹിക പ്രവർത്തകനുമായ നീൽ ​ജസ്​റ്റിൻ പ്രാദേശിക വാർത്ത ചാനലിനോട്​ പ്രതികരിച്ചതോടെയാണ്​ വിവരം പുറംലോകമറിഞ്ഞത്​.

സംഭവത്തിൽ കേസെടുത്തെന്നും നാ​ല് പ്രതികളെ അറസ്​റ്റ്​​ ചെയ്​തെന്നും ബാക്കി പ്രതികളെ ഉടൻ പിടികൂടുമെന്നും സിംദേഗ ജില്ല പൊലീസ്​മേധാവി ഷംസ്​ തബ്രീസ്​ പ്രതികരിച്ചു.

'അവർ ഏകദേശം 60 പേരോളം ഉണ്ടായിരുന്നു. ഞങ്ങളെ വീട്ടിൽ നിന്നും പിടിച്ചിറക്കി വടികൾകൊണ്ട്​ മാരകമായി അക്രമിച്ചു. ഞങ്ങൾപശുവിനെ കൊന്ന്​ ചന്തയിൽ വിറ്റു എന്നുപറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ജയ്​ ശ്രീറാം നിർബന്ധിപ്പിച്ച്​ വിളിപ്പിച്ചു. വഴങ്ങാതിരുന്നപ്പോൾ മർദിക്കുകയും തല ഭാഗികമായി മുണ്ഡനം ചെയ്യുകയും ചെയ്​തു'- അക്രമണത്തിനിരയായവരിൽ പെട്ട പാസ്​റ്റർ കൂടിയായ രാജ്​ സിങ് പ്രതികരിച്ചു.

ഝാർഖണ്ഡിൽ ബി.ജെ.പി ഭരിക്കുന്ന സമയത്ത്​ സമാന സംഭവങ്ങൾ തുടർക്കഥയായിരുന്നെങ്കിലും 2019 ഡിസംബറിൽ ഹേമന്ദ്​ സോറൻ അധികാരത്തി​െലത്തിയ ശേഷം ഇത്​ ആദ്യത്തെ സംഭവമാണ്​.

രാജ്യത്ത്​ ലോക്​ഡൗൺ കാലയളവിൽ ക്രിസ്​ത്യാനികൾക്കെതി​രായ ആക്രമണങ്ങൾ വർധിച്ചെന്ന്​ നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു​. ജൂലൈ പകുതിയോടെ ഇവാഞ്ചലിക്കൽ ഫെലോഷിപ്​ ഓഫ്​ ഇന്ത്യ പുറത്തിറക്കിയ റിപ്പോർട്ട്​ പ്രകാരം 135ഓളം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്​തത്​. പേഴ്​സിക്യൂഷൻ റിലീഫ്​ എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം ലോക്​ഡൗണിനിടയിൽ ക്രിസ്​ത്യാനികൾക്കെതിരെയുള്ള ആക്രമണം 40.87 ശതമാനം ഉയർന്നിരുന്നു. യോഗി ആദിത്യനാഥ്​ ഭരിക്കുന്ന ഉത്തർപ്രദേശിലാണ്​ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടക്കുന്നതെന്ന്​ രണ്ടുറിപ്പോർട്ടുകളും പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jai Sri RamTribal Christians
Next Story