Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ പാഴാക്കൽ:...

വാക്​സിൻ പാഴാക്കൽ: മുന്നിൽ ഝാർഖണ്ഡ്​; ബംഗാളിലും കേരളത്തിലും ​കുറവ്​

text_fields
bookmark_border
വാക്​സിൻ പാഴാക്കൽ: മുന്നിൽ ഝാർഖണ്ഡ്​; ബംഗാളിലും കേരളത്തിലും ​കുറവ്​
cancel

ന്യൂഡൽഹി: വാക്​സിൻ പാഴാക്കുന്നതിൽ മുന്നിൽ ഝാർഖണ്ഡാണെന്ന്​ കണക്കുകൾ. 33.59 ശതമാനമാണ്​ ഝാർഖണ്ഡ്​ പാഴാക്കുന്ന വാക്​സിൻ. അതേസമയം, പശ്​ചിമബംഗാളും കേരളവുമാണ്​ വാക്​സിൻ പാഴാക്കുന്നതിൽ ഏറ്റവും പിന്നിൽ. ​ഇരു സംസ്ഥാനങ്ങളിലും നെഗറ്റീവ്​ നിരക്കാണ്​ വാക്​സിൻ പാഴാക്കുന്നതിലുള്ളത്​. കേരളത്തിൽ -6.37 ശതമാനവും പശ്​ചിമബംഗാളിൽ -5.38 ശതമാനവുമാണ്​ വാക്​സിൻ പാഴാക്കൽ നിരക്ക്​.

കേന്ദ്രസർക്കാറി​െൻറ കണക്കുകളനുസരിച്ച്​ ഛത്തീസ്​ഗഢ്​ 15.79 ശതമാനവും മധ്യപ്രദേശ്​ 7.35 ശതമാനവും വാക്​സിൻ പാഴാക്കുന്നു. പഞ്ചാബ്​, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്​, ഗുജറാത്ത്​, മഹാരാഷ്​ട്ര സംസ്ഥാനങ്ങളും വാക്​സിൻ പാഴാക്കുന്നുണ്ട്​.

വാക്​സിൻ നയം മാറ്റുമെന്ന്​ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഇതുപ്രകാരം സംസ്ഥാനങ്ങൾക്കുള്ള വാക്​സിൻ കേന്ദ്രസർക്കാറാണ്​ ഇനി വിതരണം ചെയ്യുക. വാക്​സിൻ പാഴാക്കുന്നതും വിവിധ സംസ്ഥാനങ്ങൾ വാക്​സിൻ വിതരണം ചെയ്യുന്നതിനുള്ള മാനദണ്ഡമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:​Covid 19covid vaccine
News Summary - Jharkhand Tops In Vaccine Wastage, Kerala, West Bengal Save Doses
Next Story