Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്​ത്രീധനം നൽകിയല്ല;...

സ്​ത്രീധനം നൽകിയല്ല; ഭാര്യയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ അധ്യാപകൻ അറസ്​റ്റിൽ

text_fields
bookmark_border
സ്​ത്രീധനം നൽകിയല്ല; ഭാര്യയെയും കുഞ്ഞുങ്ങളെയും കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ അധ്യാപകൻ അറസ്​റ്റിൽ
cancel

ഡൽഹി: ഭാര്യയെയും കുഞ്ഞുങ്ങളെയും ​കൊന്ന്​ കിണറ്റിലെറിഞ്ഞ സ്​കൂൾ അധ്യാപകൻ അറസ്​റ്റിൽ. ജാർഖണ്ഡിലെ പാലാമു ജില്ലയിലെ രാജ്​ഹാര ഗ്രാമത്തിലാണ്​ സംഭവം. സ്​ത്രീധനവുമായി ബന്ധപ്പെട്ട തർക്കമാണ്​ കൊലപാതകത്തിന്​ കാരണം.

25വയസുകാരി സോണി ദേവി, അഞ്ചുവയസായ മകൾ സമൃദ്ധി, മൂന്നുവയസായ മകൻ സംദർശി എന്നിവരെയാണ്​ കൊലപ്പെടുത്തിയത്​. കൊലപാതക കുറ്റത്തിന്​ ഭർത്താവ്​ ആശിഷ്​ പാണ്ഡെയെയും നാലു ബന്ധുക്കളെയും പൊലീസ്​ അറസ്​റ്റ്​ ചെയ്​തതായി ബിസ്രംപുർ പൊലീസ്​ ഒാഫിസർ സുർജിത്​ കുമാർ പറഞ്ഞു.

ഭാര്യയെയും കുഞ്ഞുങ്ങളെയും കാൺമാനില്ലെന്ന്​ ചൂണ്ടിക്കാട്ടി ആശിഷ്​ പാണ്ഡെ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യം ചെയ്യലിൽ ഭാര്യയെയും കുഞ്ഞുങ്ങളെയും താൻ തന്നെ ​കൊലപ്പെട​ുത്തിയതായി സമ്മതിക്കുകയായിരുന്നു. വ്യാഴാഴ്​ച രാത്രി മൂവരെയും കൊലപ്പെടുത്തിയശേഷം ദേശീയപാത 75ന്​ സമീപമുള്ള കിണറ്റിലെറിഞ്ഞു. കിണറ്റിൽനിന്ന്​ പൊലീസ്​ മൃതദേഹങ്ങൾ കണ്ടെടുത്തു.

പെൺകുട്ടിയുടെ പിതാവ്​ ആശിഷ്​ പാണ്ഡെക്കെതിരെ പരാതി നൽകിയിരുന്നു. കൂടാതെ ആശിഷി​െൻറ സഹോദരനും ഭാര്യയും മാതാപിതാക്കള​ും ശാരീരികമായും മാനസികമായും സോണി ദേവിയെ പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. 2014നായിരുന്നു ഇരുവ​രുടെയും വിവാഹം. ശേഷം സ്​ത്രീധനം ആവശ്യപ്പെട്ട്​​ വഴക്ക്​ പതിവായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandDowry CaseMurder
Next Story