Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജാർഖണ്ഡിലെ പട്ടിണി മരണം: പെൺകുട്ടിയുടെ മാതാവിനെതിരെ ഗ്രാമവാസികൾ 

text_fields
bookmark_border
koyli devi
cancel

ജാർഖണ്ഡ്/സിമഡേഗ: ജാർഖണ്ഡിൽ പട്ടിണിമൂലം പെൺകുട്ടി മരിച്ച സംഭവത്തിനു പിന്നാലെ ഗ്രാമവാസികൾ തന്നെ ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി പെൺകുട്ടിയുടെ അമ്മ കോയിലി ദേവി. മകൾ മരിച്ചതിനു പിന്നാലെ ഗ്രാമത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ ഉപദ്രവിക്കുകയാണെന്ന് അവർ പറഞ്ഞു.

ഗ്രാമവാസികൾ തന്നോട് ഗ്രാമം വിട്ട് പോവാൻ ആവശ്യപ്പെട്ടു. എല്ലാവരും വീടിനു മുന്നിൽ കൂട്ടം ചേരുകയാണ്. തന്നെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ചെയ്യുന്നു. പേടിയോടെയാണ് താൻ ജീവിക്കുന്നത് -കോയിലി ദേവി പറഞ്ഞു.

ഉപദ്രവം രൂക്ഷമായതിനെ തുടർന്ന് അടുത്ത ഗ്രാമത്തിലേക്ക് പോയ കോയിലി ദേവിയെ പൊലീസാണ് തിരികെ എത്തിച്ചത്.
നിലവിൽ വീടിന് പൊലീസ് സുര‍ക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. 

കഴിഞ്ഞ സെപ്റ്റംബർ 28നാണ് പട്ടിണിമൂലം 11കാരി സന്തോഷി കുമാരി മരിച്ചത്. ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാത്തതിനാൽ സന്തോഷിയുടെ കുടുംബത്തിനുളള റേഷൻ നിർത്താലാക്കിരുന്നു. സ്കൂളിലെ ഉച്ചക്കഞ്ഞി മാത്രമായിരുന്നു കുട്ടി കഴിച്ചിരുന്നത്.

ദാരുണ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി രഘുബാർ ദാസ് നേരത്തെ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jharkhand starvation death: Victim's mother accuses villagers of threatening, abusing her
Next Story