Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാക്​, ബംഗ്ലാ ദേശീയ...

പാക്​, ബംഗ്ലാ ദേശീയ ഗാനം പഠിക്കാൻ ആവശ്യപ്പെട്ടു; സ്​കൂളിനെതിരെ അന്വേഷണം

text_fields
bookmark_border
പാക്​, ബംഗ്ലാ ദേശീയ ഗാനം പഠിക്കാൻ ആവശ്യപ്പെട്ടു; സ്​കൂളിനെതിരെ അന്വേഷണം
cancel

റാഞ്ചി: പ്രൈമറി ക്ലാസുകളിലെ വിദ്യാർഥികളോട്​ പാകിസ്​താ​​െൻറയും ബംഗ്ലാദേശി​​െൻറയും ദേശീയഗാനം പഠിക്കാൻ ആവശ്യപ്പെട്ട സ്വകാര്യ സ്​കൂളിനെതി​െര ​അന്വേഷണം. സംഭവം വിവാദമായതോടെ സ്​കൂൾ അധികൃതർ അടിയന്തരമായി പാഠ്യപദ്ധതി പിൻവലിച്ചു. 

ഝാർഖണ്ഡിലെ കിഴക്കൻ സിങ്​ബൂം ജില്ലയിലെ ഒരു സ്വകാര്യ സ്​കൂളിലാണ്​ സംഭവം. ഒാൺലൈൻ ക്ലാസിന​ിടെ എൽ.കെ.ജി, യു​.കെ.ജി ക്ലാസുകളിലെ വിദ്യാർഥികളോട്​ പാകിസ്​താ​​െൻറയും ബംഗ്ലാദേശി​​െൻറയും ദേശീയഗാനം കാണാതെ പഠിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനായി ദേശീയഗാനത്തി​​െൻറ വരികളും യുട്യൂബ്​ വിഡിയോകളും സ്​കൂൾ വാട്​സ്​ആപ്​ ഗ്രൂപിൽ പങ്കുവെക്കുകയും ചെയ്​തതായി ഹിന്ദുസ്​ഥാൻ ടൈംസ്​ റിപ്പോർട്ട്​ ചെയ്​തു. 

സംഭവം ശ്രദ്ധയി​ൽ​െപ്പട്ടതോടെ മാതാപിതാക്കൾ സ്​കൂൾ മാനേജ്​മ​െൻറുമായി ബന്ധപ്പെടുകയായിരുന്നു. പിന്നീട്​ എം.എൽ.എ അടക്കം സംഭവം ഏ​െറ്റടുത്തു. തുടർന്ന്​ ജില്ല ഭരണകൂടം സംഭവം അന്വേഷിക്കാൻ രണ്ടുപേരെ നി​യോഗിക്കുകയും റിപ്പോർട്ട്​ സമർപ്പിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. വിദ്യാർഥികളെ ദേശവിരുദ്ധ ഉള്ളടക്കമുള്ള പാഠഭാഗങ്ങൾ പഠിപ്പിച്ച അധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്ന്​ രക്ഷാകർതൃ സമിതി പ്രസിഡൻറ്​ അജയ്​ റായ്​ പറഞ്ഞു. 

അതേസമയം സ്​കൂൾ മാനേജ്​മ​െൻറി​​െൻറ നിർദേശം അനു​സരിച്ചാണ്​ വിദ്യാർഥികളെ ഇവ പഠിപ്പിച്ചതെന്നും പൊതു വിവരം എന്ന തരത്തിലായിരുന്നുവെന്നും അധ്യാപകൻ പ്രതികരിച്ചു. സംഭവത്തിൽ സ്​കൂൾ പ്രിൻസിപ്പൽ മാപ്പ്​ പറയുകയും പാഠഭാഗത്തിൽനിന്ന്​ അവ നീക്കംചെയ്യുകയും ചെയ്​തു. സ്​കൂളിനെതിരെ ഉയർന്ന ആരോപണങ്ങൾ ശരിയാണെന്ന്​ തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രി ജഗന്നാഥ്​ മെഹ്​തോ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshonline classes
News Summary - Jharkhand school asks to learn Pakistan Bangladesh national anthems -India news
Next Story