Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡ്...

ഝാർഖണ്ഡ് പൊലീസ്-വിദ്യാർഥി സംഘർഷം: 928 പേർക്കെതിരെ മൂന്ന് എഫ്‌.ഐ.ആർ

text_fields
bookmark_border
ഝാർഖണ്ഡ് പൊലീസ്-വിദ്യാർഥി സംഘർഷം: 928 പേർക്കെതിരെ മൂന്ന് എഫ്‌.ഐ.ആർ
cancel

റാ​ഞ്ചി: ഝാ​ർ​ഖ​ണ്ഡി​ലെ ഗി​രി​ഡി​ഹ്, ഹ​സാ​രി​ബാ​ഗ് ജി​ല്ല​ക​ളി​ൽ പൊ​ലീ​സും പ്ര​തി​ഷേ​ധി​ച്ച ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 928 പേ​രെ പ്ര​തി​ക​ളാ​ക്കി മൂ​ന്ന് എ​ഫ്‌.​ഐ.​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഇ​തി​ൽ 28 ആ​ളു​ക​ളു​ടെ പേ​രെ​ടു​ത്ത് പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ 900 പേ​ർ അ​ജ്ഞാ​ത​രാ​ണ്.

സ​ർ​ക്കാ​ർ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും പൊ​ലീ​സു​മാ​യി ഏ​റ്റു​മു​ട്ടി​യെ​ന്നും ആ​രോ​പി​ച്ച് റാ​ഞ്ചി​യി​ലെ കോ​ട് വാ​ലി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 14 പേ​രെ പേ​രെ​ടു​ത്തും 200 അ​ജ്ഞാ​ത​രെ​യും പ്ര​തി​ക​ളാ​ക്കി മൂ​ന്ന് എ​ഫ്‌.​ഐ.​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ​യാ​ണ് പു​തി​യ കേ​സു​ക​ൾ. ഹ​സാ​രി​ബാ​ഗ് ജി​ല്ല​യി​ലെ കോ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 18 പേ​രെ പേ​രെ​ടു​ത്തും 700 അ​ജ്ഞാ​ത​രെ​യും പ്ര​തി​ക​ളാ​ക്കി കേ​സെ​ടു​ത്ത​താ​യി ഹ​സാ​രി​ബാ​ഗ് സ​ദ​ർ ഡി.​എ​സ്.​പി രൂ​പ​ക് കു​മാ​ർ സി​ങ് പ​റ​ഞ്ഞു.

ഗി​രി​ഡി​ഹി​ൽ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൗ​ൺ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ണ്ട് എ​ഫ്‌.​ഐ.​ആ​റു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ഹ​സാ​രി​ബാ​ഗി​ൽ സ​ർ​ക്കാ​ർ ജോ​ലി ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും പൊ​ലീ​സു​കാ​രെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തെ​ന്നാ​രോ​പി​ച്ചാ​ണ് മ​റ്റൊ​രു എ​ഫ്‌.​ഐ.​ആ​ർ.

ഝാ​ർ​ഖ​ണ്ഡി​ലെ റി​ക്രൂ​ട്ട്‌​മെ​ന്റ് പ​രീ​ക്ഷ​ക​ളി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നെ​ന്നാ​രോ​പി​ച്ച് വെ​ള്ളി​യാ​ഴ്ച ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ ഗാ​ന്ധി മൈ​താ​ന​ത്ത് മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ന്റെ കോ​ലം ക​ത്തി​ക്കാ​നാ​യി ഒ​ത്തു​കൂ​ടി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ്ര​തി​ഷേ​ധ​ക്കാ​രും പൊ​ലീ​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ഇ​തു​വ​രെ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യോ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് കോ​റ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​ചാ​ർ​ജ് നെം​ധാ​രി ര​ജ​ക് പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തി​രി​ച്ച​റി​യാ​ൻ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും മ​റ്റു വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

കോ​റ, ലോ​ഹ്സി​ങ്ന, സ​ദ​ർ, ബ​ഡാ ബ​സാ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലെ നാ​ല് എ​സ്.​ഐ​മാ​ർ ഉ​ൾ​പ്പെ​ടെ എ​ട്ട് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ര​ജ​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:StudentsJharkhandFIRPolice
News Summary - Jharkhand police-student clash: 3 FIRs against 928 people
Next Story