Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതബ്​രീസി​െൻറ മരണത്തിനു...

തബ്​രീസി​െൻറ മരണത്തിനു കാരണം പൊലീസ്​, ഡോക്​ടർ വീഴ്​ച -അന്വേഷണ സംഘം

text_fields
bookmark_border
Tabrez
cancel

ജാംഷെഡ്​പുർ: ഝാർഖണ്ഡിൽ ആൾക്കൂട്ടം ‘ജയ്​ശ്രീരാം’ വിളിപ്പിച്ച്​ മർദിച്ച തബ്​രീസ്​ അൻസാരിയുടെ മരണത്തിന്​ കാര ണമായത്​ പൊലീസി​​െൻറ അനാസ്​ഥയും ഡോക്​ടർമാരുടെ വീഴ്​ചയുമാണെന്ന്​ അന്വേഷണ സംഘം. സംഭവത്തിൽ രണ്ടു പൊലീസ്​ ഉദ് യോഗസ്​ഥർ സസ്​പെൻഷനിലായതായും വീഴ്​ച വരുത്തിയ ഡോക്​ടർമാർക്കെതിരെ നടപടിയുണ്ടെന്നും കേസന്വേഷിക്കുന്ന സെരായ ്​കേല-ഖറസ്​വാൻ ​െഡപ്യൂട്ടി കമീഷണർ അറിയിച്ചു.

മോഷ്​ടാവെന്ന്​ ആരോപിച്ച്​ ജൂൺ 17നാണ്​ തബ്​രീസ്​ അൻസാരിയെ (24) ഒരു സംഘം കെട്ടിയിട്ട്​ ഏഴു മണിക്കൂറോളം മർദിച്ചത്​. ‘ജയ്​ശ്രീരാം’ എന്നും ‘ജയ്​ ഹനുമാൻ’ എന്നും​​ വിളിപ്പിക്കുകയും ചെയ്​തു. പിന്നീട്​ പൊലീസിന്​ കൈമാറി​യ തബ്​രീസിനെ മോഷണക്കുറ്റം ​ചുമത്തി ജയിലിൽ അടക്കുകയായിരുന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ്​ ചികിത്സ ലഭിക്കാതെ നാലുദിവസത്തിനുശേഷം മരണമടയുകയായിരുന്നു.

‘‘പൊലീസി​​െൻറയും ഡോക്​ടർമാരുടെയും ഭാഗത്ത്​ പിഴവുകളുണ്ട്​. സംഭവം പുലർച്ച ഒരുമണിക്ക്​ അറിയിച്ചുവെങ്കിലും ​ പൊലീസ്​ എത്തിയത്​ രാവിലെ ആറുമണിക്കാണ്​. പൊലീസ്​ ആശുപത്രിയിൽ എത്തിച്ച തബ്​രീസി​​െൻറ തലയോട്ടിയിലെ പരിക്ക്​ ഡോക്​ടർമാർ കണ്ടെത്തിയില്ല’’ -​െഡപ്യൂട്ടി കമീഷണർ ആഞ്​ജനേയലു ദോഡ്ഡെ പറഞ്ഞു. തബ്​രീസി​​െൻറ മരണത്തിനു പിന്നാലെ സ്​ഥലംമാറ്റപ്പെട്ട ഒരു സിവിൽ സർജ​​െൻറ മൊഴിയും ഇത്​ സാധൂകരിക്കുന്നു. മർദനവുമായി ബന്ധപ്പെട്ട്​ മുഖ്യപ്രതി പപ്പു മണ്ഡലടക്കം 11 പേർ ഇതിനകം അറസ്​റ്റിലായിട്ടുണ്ട്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingmalayalam newsindia news
News Summary - jharkhand mob lynching report -india news
Next Story