Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രിപുത്രി അടക്കം നാലുപേർ ഝാർഖണ്ഡിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മന്ത്രിപുത്രി അടക്കം നാലുപേർ ഝാർഖണ്ഡിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ജംഷഡ്പൂർ: ഝാർഖണ്ഡ് ഗ്രാമവികസന-പഞ്ചായത്തീരാജ് മന്ത്രി ദീപിക പാണ്ഡെ സിങ്ങിന്റെ മകൾ തൃഷ സിങ് ഉൾപ്പെടെ നാലുപേർ വാഹനാപകടത്തിൽ മരിച്ചു.

ജംഷഡ്പൂരിലെ സോനാരി മേഖലയിൽ വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. തൃഷ സിങ്, സാർത്ഥക് അഗർവാൾ, നമൻ ഗുപ്ത, വംശിക ഖണ്ഡേൽവാൾ എന്നിവരാണ് മരിച്ചത്.

ഇവർ സഞ്ചരിച്ച കാർ റോഡരികിൽ നിർത്തിയിട്ട ട്രക്കിന്റെ പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

തകരാറിനെ തുടർന്ന് ട്രക്ക് റോഡിൽ നിർത്തിയിട്ടതാണെന്നാണ് പൊലീസ് പറയുന്നത്. ഗവർണർ സന്തോഷ് കുമാർ ഗംഗ്വാറും മുഖ്യമന്ത്രി ഹേമന്ത് സോറനും അനുശോചിച്ചു.

യമുന എക്സ്പ്രസ് വേയിൽ ബസിന് തീപിടിച്ച് ഒമ്പതു മരണം

ന്യൂഡൽഹി: യമുന എക്സ്പ്രസ് വേയിൽ ഡബിൾ ഡക്കർ സ്ലീപ്പർ ബസിന് തീപിടിച്ച് ഒമ്പതുപേർ വെന്തുമരിച്ചു. നിരവധി പേർക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ ഡൽഹി അതിർത്തി പ്രദേശമായ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡക്ക് സമീപമാണ് അപകടം.

ഡൽഹിയിൽനിന്ന് യു.പിയിലെ മഹോബയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. തീപടർന്നതോടെ പല യാത്രക്കാരും ബസിന്റെ ജനൽ തകർത്ത് പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു. 35 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം.

ബസ് ഡ്രൈവറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവറുടെ കാബിനിൽനിന്ന് പുക ഉയരുന്നതുകണ്ട് യാത്രക്കാർ വിവരമറിയിച്ചിട്ടും ബസ് നിർത്തിയില്ലെന്നും കാബിനുള്ളിൽ സിഗരറ്റ് വലിക്കുന്നത് തുടർന്നുവെന്നും പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.

ബിഹാർ രജിസ്ട്രേഷൻ ബസിന് ഗതാഗത ലംഘനങ്ങൾക്കായി 60ലധികം ചലാനുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ 20ലധികം ചലാനുകളിലായി 1.7 ലക്ഷത്തിലധികം രൂപ അടക്കാനുണ്ട്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jharkhand minister's daughter dies in accident
Next Story