Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്ലസ്​ വൺ പ്രവേശനം...

പ്ലസ്​ വൺ പ്രവേശനം നേടി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി; ഇനി നന്നായി പഠിക്കുമെന്ന്​ ജ​ഗ​ർ​നാ​ഥ് മ​ഹ്​​തോ

text_fields
bookmark_border
പ്ലസ്​ വൺ പ്രവേശനം നേടി ജാർഖണ്ഡ് വിദ്യാഭ്യാസ മന്ത്രി; ഇനി നന്നായി പഠിക്കുമെന്ന്​ ജ​ഗ​ർ​നാ​ഥ് മ​ഹ്​​തോ
cancel

ന്യൂ​ഡ​ൽ​ഹി: 'മന്ത്രി വെറു പത്താംക്ലാസല്ലേ' എന്ന പ്രതിപക്ഷത്തി​െൻറ ആക്ഷേപത്തിന്​ ഗംഭീര മറുപടിയുമായി ജാർഖണ്ഡിലെ വിദ്യാഭ്യാസ- മാനവ വിഭവ ശേഷി മന്ത്രി ജ​ഗ​ർ​നാ​ഥ് മ​ഹ്​​തോ. പതിനൊന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടികൊണ്ടാണ്​ മഹ്​തോയ​ുടെ മധുരപ്രതികരണം. 53കാനായ ജഗർനാഥ്​ മഹ്​തോ 25 വർഷങ്ങൾക്ക്​ ശേഷം അദ്ദേഹത്തി​െൻറ പഠനം പുനഃരാരംഭിച്ചിരിക്കുകയാണ്​. ബൊകാറോ ജില്ലയിലുള്ള ദേവി മഹ്​തോ ഇൻറർ കോളജിലാണ്​ വിദ്യാഭ്യാസ മന്ത്രി പതിനൊന്നാം ക്ലാസിലേക്ക്​ പ്രവേശനം നേടിയിരിക്കുന്നത്​.

1995ൽ ബി​ഹാ​ർ സ്കൂ​ൾ എ​ക്സാ​മി​നേ​ഷ​ൻ ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ ടെ​ലോ​യി​ലെ നെ​ഹ്റു ഹൈ​സ്കൂ​ളി​ൽ നി​ന്നാ​ണ് സെ​ക്ക​ൻ​ഡ് ക്ലാ​സോ​ടെ മഹ്​തോ പ​ത്താം​ക്ലാ​സ് പാ​സാ​യ​ത്. തു​ട​ർ​ന്ന് പ​ഠി​ക്കാ​നാ​യി​ല്ല. പി​ന്നീ​ട് ബി​ഹാ​റി​ൽ നി​ന്ന് പ്ര​ത്യേ​ക സം​സ്ഥാ​നം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ജാ​ർ​ഖ​ണ്ഡ് ആ​ന്ദോ​ള​ന്‍റെ ഭാ​ഗ​മാ​യി. അ​തു​വ​ഴി രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്കെത്തു​ക​യാ​യി​രു​ന്നു. ജാർഖണ്ഡ്​ സം​സ്ഥാ​ന​ം രൂപീകരിക്കപ്പെട്ടതോടെ അദ്ദേഹം മരന്തി സ്ഥാനത്തുമെത്തി.

സംസ്ഥാനൃ​െത്ത വിദ്യാഭ്യാസമന്ത്രി വെ​റും പ​ത്താം​ക്ലാ​സ് ആ​ണെ​ന്നു പ​രി​ഹ​സി​ച്ച​ പ്രതിപക്ഷത്തിനും പൊതുജനത്തിനോടും പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക എ​ന്ന​തി​ന​പ്പു​റം മറ്റെന്ത​ു യോഗ്യതയാണ്​ ഒരു മന്ത്രിക്ക്​ വേണ്ടതെന്ന ചോദ്യമാണ്​ ജ​ഗ​ർ​നാ​ഥ് മ​ഹാ​തോ ഉയർത്ത​ുന്നത്​. പ​തി​നൊ​ന്ന്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ൽ ഹ്യു​മാ​നി​റ്റീ​സ് പ​ഠി​ച്ചശേ​ഷം ബി​രു​ദം നേ​ടു​ക​യാ​ണ് മ​ന്ത്രി​യു​ടെ ല​ക്ഷ്യം.

ജാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച അം​ഗ​മാ​യ ജ​ഗ​ർ​നാ​ഥ് ര​ണ്ടു ത​വ​ണ എം.എ​ൽ.​എ ആ​യി​ട്ടു​ണ്ട്. ഹേ​മ​ന്ത് സോ​റ​ൻ മു​ഖ്യ​മ​ന്ത്രി ആ​യ​പ്പോ​ൾ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ആ​യി മ​ഹാ​തോ ചു​മ​ത​ല​യേ​റ്റു. അ​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ യോ​ഗ്യ​ത ചോ​ദ്യംചെ​യ്തു പ്ര​തി​പ​ക്ഷം ആ​രോ​പ​ണമുന്ന​യി​ച്ചു തു​ട​ങ്ങി​യ​ത്.

ജാർഖണ്ഡിൽ ജഗർനാഥ്​ മാത്രമല്ല പത്താംക്ലാസുകാരായി ഉള്ളത്​. ആ​രോ​ഗ്യ​മ​ന്ത്രി ബ​ന്ന ഗു​പ്ത, ഗ​താ​ഗ​ത മ​ന്ത്രി ചം​പാ​യ് സോ​റ​ൻ, സാ​മൂ​ഹി​ക ക്ഷേ​മ മ​ന്ത്രി ജോ​ബ മാ​ഞ്ചി, തൊ​ഴി​ൽമ​ന്ത്രി സ​ത്യാ​ന​ന്ദ് ഭോ​ക്ത എ​ന്നി​വ​രും പ​ത്താം​ക്ലാ​സ്​ വിദ്യാഭ്യാസം മാത്രമുള്ളവരാണ്​. മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ ഉ​ൾ​പ്പെ​ടെ പ​തി​നൊ​ന്നം​ഗ മ​ന്ത്രി​സ​ഭ​യി​ൽ എ​ട്ടു​പേ​രും എ​ട്ടാം ക്ലാ​സി​നും പ​ന്ത്ര​ണ്ടാം ക്ലാ​സി​നും ഇ​ട​യി​ൽ വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​ണ്. മൂ​ന്നു മ​ന്ത്രി​മാ​ർ​ക്കു മാ​ത്ര​മാ​ണ് ബി​രു​ദ​മോ അ​തി​നു മു​ക​ളി​ലോ വി​ദ്യാ​ഭ്യാ​സ​മു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JharkhandIndia newseducation ministerJagarnath Mahto
Next Story