ഝാർഖണ്ഡിൽ മാവോ വേട്ട; വധിച്ചവരിൽ ഒരു കോടി രൂപ വിലയിട്ട സഹ്ദേവ് സോറനും
text_fieldsസഹ്ദേവ് സോറൻ, മാവോയിസ്റ്റുകൾക്കായി തിരച്ചിൽ നടത്തുന്നു
റാഞ്ചി: ഝാർഖണ്ഡിൽ മൂന്ന് മാവോവാദികളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇതിൽ ഒരാൾ പൊലീസ് തലക്ക് ഒരു കോടി വിലയിട്ട സി.പി.ഐ (മാവോവാദി) കേന്ദ്ര കമ്മിറ്റിയംഗം സഹ്ദേവ് സോറൻ ആണ്.
തിങ്കളാഴ്ച രാവിലെ ആറോടെ, ഗോർഹർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പണ്ഡിത്രി വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. ചഞ്ചൽ എന്ന രഘുനാഥ് ഹെംബ്രാം, ബീർസെൻ ഗൻജു എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ. രഘുനാഥ് ഹെംബ്രാം തലക്ക് 25 ലക്ഷം വിലയിട്ട നേതാവാണ്. ബീർസെൻ ഗൻജു പത്തുലക്ഷം വിലയിട്ട മാവോവാദി സോണൽ കമ്മിറ്റിയംഗവുമാണ്.
നിരവധി ആയുധങ്ങളും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് പ്രത്യേക ദൗത്യസംഘം പ്രദേശത്ത് തിരച്ചിൽ നടത്തുന്നതിനിടെ, സേനക്ക് നേരെ വെടിവെപ്പുണ്ടാവുകയും സേന തിരിച്ച് വെടിവെക്കുകയുമായിരുന്നു. മേഖലയിൽ തിരച്ചിൽ തുടരുന്നു. ഞായറാഴ്ച മാവോവാദി വിമത ഗ്രൂപ്പായ ത്രിദ്വീയ സമ്മേളൻ പ്രസ്തുതി കമ്മിറ്റിയുടെ കമാൻഡറെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്ദേവ് യാദവിനെ ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. അഞ്ചു ലക്ഷം രൂപ തലക്ക് വിലയിട്ട മാവോവാദി നേതാവാണ് മുഖ്ദേവ്. ഈ മാസം നാലിന് രണ്ട് സുരക്ഷ ഉദ്യോഗസ്ഥരെ കൊന്ന കേസിലെ പ്രതി കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

