Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ ബീഹാർ മുഖ്യമന്ത്രിയുടെ വക്താവ് ബലാത്സംഗത്തിനിരയാക്കിയെന്ന് ആദിവാസി വനിതയുടെ പരാതി

text_fields
bookmark_border
മുൻ ബീഹാർ മുഖ്യമന്ത്രിയുടെ വക്താവ് ബലാത്സംഗത്തിനിരയാക്കിയെന്ന് ആദിവാസി വനിതയുടെ പരാതി
cancel

പട്ന: മുൻ ബീഹാർ മുഖ്യമന്ത്രി ജിതൻ റാം മാഞ്ചിയുടെ വക്താവ് ഡാനിഷ് റിസ്‍വാൻ ബലാത്സംഗത്തിനിരയാക്കിയെന്ന് യുവതിയുടെ പരാതി. ജാർഖണ്ഡിൽ നിന്നും ആദിവാസി വനിതയാണ് പരാതി നൽകിയിരിക്കുന്നത്. തന്റെ കുട്ടികളുടെ പിതാവ് ഡാനിഷ് റിസ്‍വാനാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പട്നയിലെ സെക്രട്ടറിയേറ്റ് പൊലീസ് സ്റ്റേഷൻ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

11 വർഷം മുമ്പാണ് തന്നെ ഡാനിഷ് റിസ്വാൻ പീഡിപ്പിച്ചതെന്ന് യുവതി പറയുന്നു. 2011ലെ പട്നയിലെത്തിയാണ് പീഡനമുണ്ടായത്. ആ സമയത്ത് ഡാനിഷ് ടി.വി ചാനലിൽ റിപ്പോർട്ടറായിരുന്നു. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തനിക്ക് ട്രെയിൻ നഷ്ടപ്പെട്ടുവെന്ന് യുവതി പരാതിയിൽ പറയുന്നു.

റെയിൽവേ സ്റ്റേഷനിൽവെച്ച് ഡാനിഷിനോട് സഹായം അഭ്യർഥിച്ചു.ഡാനിഷ് ഫ്ലാറ്റിലേക്ക് കൊണ്ടു പോയി മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകി പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ഡി.എൻ.എ പരിശോധന നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jharkhand: Jitan Ram Manjhi’s Spokesperson Danish Rizwan Booked For Rape, Accused By Tribal Woman
Next Story