ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ് മുങ്ങി; പ്രതിക്കായി തിരച്ചിൽ
text_fieldsജാർഖണ്ഡിലെ റാഞ്ചി ജില്ലയിൽ ഭർത്താവ് ഭാര്യയുടെ ദേഹത്ത് ആസിഡ് ഒഴിച്ചു. ആസിഡ് ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അവരെ റിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാംകം സ്വദേശിയായ ആമിറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
യുവതി ഇപ്പോൾ റിംസിലെ പൊള്ളലേറ്റവരെ ചികിത്സിക്കുന്ന വാർഡിൽ ചികിത്സയിലാണ്. തർക്കത്തെ തുടർന്നാണ് പ്രതി ഭാര്യ ഹിനക്ക് നേരെ ആസിഡ് ഒഴിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഒളിവിലാണെന്നാണ് സൂചന.
ഞായറാഴ്ച രാവിലെ ഹിന തന്റെ വീട്ടിൽ മുഖം കഴുകുന്നതിനിടെ ആമിർ എത്തി പെട്ടെന്ന് സ്റ്റീൽ ജഗ്ഗിൽ സൂക്ഷിച്ചിരുന്ന ആസിഡ് ഹിനയുടെ മുഖത്തേക്ക് എറിയുകയായിരുന്നുവെന്ന് ഹിനയുടെ അമ്മായി പറഞ്ഞു. ഇതിന് ശേഷം ഇയാൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തി ഹിനയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

