ഝാർഖണ്ഡ്: േസാറൻ 29ന് ചുമതലയേൽക്കും
text_fieldsറാഞ്ചി: തകർപ്പൻ വിജയവുമായി ഭരണകക്ഷിയായ ബി.ജെ.പിയെ നിഷ്പ്രഭമാക്കിയ ഝാർഖണ്ഡ് മുക്തിമോർച്ച- കോൺഗ്രസ് സഖ്യം മന്ത്രിസഭ രൂപവത്കരണത്തിന്. കോൺഗ്രസ്, ആർ.ജെ.ഡി നേതാക്കൾക്കൊപ്പം ജെ.എം.എം നിയമസഭ കക്ഷി നേതാവ് ഹേമന്ത് സോറൻ രാജ്ഭവനിലെത്തി ഗവർണർ ദ്രൗപദി മുർമുവിനെ കണ്ട് അവകാശവാദമുന്നയിച്ചു.
ഗവർണർക്കു കൈമാറിയ കത്തിൽ ജെ.എം.എം നയിക്കുന്ന മഹാസഖ്യത്തിന് ഝാർഖണ്ഡ് വികാസ് മോർച്ച പ്രചാതന്ത്രിക് (ജെ.വി.എം-പി) പ്രതിനിധികളെക്കൂടി ചേർത്ത് 50 അംഗങ്ങളുടെ പിന്തുണ അറിയിച്ചു. സന്ദർശനം ഗവർണറുടെ ഓഫിസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡിസംബർ 29ന് ഉച്ചക്ക് ഒരു മണിക്ക് സോറൻ മുഖ്യമന്ത്രിയായി ചുമതലയേൽക്കുമെന്ന് ജെ.എം.എം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു.
81 അംഗ സഭയിലേക്ക് സംസ്ഥാന തെരഞ്ഞെടുപ്പിൽ ജെ.എം.എം-കോൺഗ്രസ് സഖ്യം 47 സീറ്റ് നേടിയിരുന്നു. ജെ.എം.എം 30ഉം കോൺഗ്രസ് 16ഉം സീറ്റ് സ്വന്തമാക്കിയപ്പോൾ ആർ.ജെ.ഡി ഒരു സീറ്റ് നേടി. സ്വതന്ത്രമായി മത്സരിച്ച് മൂന്നു സീറ്റ് നേടിയ ബാബുലാൽ മറാൻഡിയുടെ ജെ.വി.എം-പി ഹേമന്ത് സോറന് കഴിഞ്ഞ ദിവസം പിന്തുണ പ്രഖ്യാപിച്ചിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
