Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപൊട്ട് തൊട്ടതിന്...

പൊട്ട് തൊട്ടതിന് അധ്യാപിക അടിച്ചു; ഝാർഖണ്ഡിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി

text_fields
bookmark_border
പൊട്ട് തൊട്ടതിന് അധ്യാപിക അടിച്ചു; ഝാർഖണ്ഡിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി
cancel

ധൻബാദ് (ഝാർഖണ്ഡ്): നെറ്റിയിൽ പൊട്ട് തൊട്ടതിന് അധ്യാപികയുടെ അടിയേറ്റ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി. ഹനുമൻഗർഹി കോളനി സ്വദേശി ഉഷ കുമാരിയാണ് (16) മരിച്ചത്. ഝാർഖണ്ഡ് ധൻബാദിലെ സെന്റ് സേവ്യേഴ്സ് സ്കൂളിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സ്കൂൾ പ്രിൻസിപ്പലിനെയും അധ്യാപികയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്കൂളിൽ പ്രാർഥനക്കിടെ കുട്ടി പൊട്ട് ധരിച്ചതാണ് അധ്യാപികയെ പ്രകോപിപ്പിച്ചത്. അധ്യാപികയുടെ ശിക്ഷക്കിരയായ കുട്ടി വീട്ടിലെത്തി സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു. അധ്യാപികയും പ്രിൻസിപ്പലുമാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ കുറിപ്പെഴുതിവെച്ചാണ് വിദ്യാർഥിനി ജീവനൊടുക്കിയത്. ഇതിനെ തുടർന്ന് ബന്ധുക്കളും പ്രദേശവാസികളും ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് സ്കൂളിന് മുന്നിൽ പ്രതിഷേധ സമരം നടത്തിയിരുന്നു. പൊലീസ് നടപടി ഉറപ്പു നൽകിയ ശേഷമാണ് ഇത് അവസാനിപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedTeachers arrested
News Summary - Jharkhand girl kills self after teacher slaps her for wearing 'bindi'
Next Story