ഝാർഖണ്ഡ്: നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
text_fieldsറാഞ്ചി: ഝാർഖണ്ഡ് നിയമസഭയിലേക്കുള്ള നാലാംഘട്ട തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. മധുപുർ, ബഗോധർ, ദിയോഘർ, ജമുഅ, ഗാണ്ഡെ, ധുംരി, ബൊക്കാറോ, ചന്ദൻകിയാരി, സിന്ദ്രി, നിർസ, ധൻബാദ്, ഝാരിയ, തുൻഡി തുടങ്ങി 15 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നാലാം ഘട്ടത്തിൽ നടക്കുന്നത്.
എട്ട് ജില്ലകളിലെ 17 മണ്ഡലങ്ങൾ ഉൾപ്പെട്ട മൂന്നാംഘട്ട തെരഞ്ഞെടുപ്പ് ഇൗമാസം 12നായിരുന്നു. ഒന്നാംഘട്ടം നവംബർ 30നും രണ്ടാം ഘട്ടം ഡിസംബർ ഏഴിനും നടന്നു. അവസാനഘട്ട വോട്ടെടുപ്പ് ഈമാസം 20നാണ്. വോട്ടെണ്ണൽ 23ന് നടക്കും. അതിനിടെ, നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ എല്ലാവരും വോട്ട് ചെയ്ത് ജനാധിപത്യ ഉത്സവത്തിൽ പങ്കാളിയാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലെ വോട്ടർമാരോട് ട്വിറ്ററിലൂടെ അഭ്യർഥിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
