Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടിയും ചമ്പായ് സോറനും സ്ഥാനാർഥികൾ; ബി.ജെ.പിയുടെ ആദ്യ പട്ടിക പുറത്ത്

text_fields
bookmark_border
മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡയും സ്ഥാനാർഥി
Babulal Marandi, Champai Soren
cancel

റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥികളുടെ ആദ്യ പട്ടിക പുറത്ത്. മുൻ മുഖ്യമന്ത്രിമാരായ ബാബുലാൽ മറാണ്ടിയും ചമ്പായ് സോറനും അടക്കം 66 സ്ഥാനാർഥികളെയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.

ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)യിൽ നിന്ന് കൂറുമാറിയ സീത സോറൻ ജംതാരയിലും മുൻ മുഖ്യമന്ത്രി ചമ്പായ് സോറൻ സരൈകെല്ലയിൽ നിന്നും ജനവിധി തേടും. ചൈബാസയിൽ നിന്ന് ഗീത ബൽമുച്ചുവും ജഗനാഥ്പൂരിൽ നിന്ന് മുൻ മുഖ്യമന്ത്രി മധു കോഡയുടെ ഭാര്യ ഗീത കോഡയും പോട്കയിൽ നിന്ന് മീര മുണ്ടയും മൽസരിക്കും.

എ​ൻ.​ഡി.​എ​ സീ​റ്റു​വി​ഭ​ജ​നം പ്രകാരം 81 അംഗ നിയമസഭയിൽ 68 സീറ്റിലാണ് ​ബി.​ജെ.​പി മ​ൽസ​രി​ക്കുക. സ​ഖ്യ​ക​ക്ഷി​ക​ളാ​യ സു​ധേ​ഷ് മ​ഹ്തോ​യു​ടെ ഓ​ൾ ഝാ​ർ​ഖ​ണ്ഡ് സ്റ്റു​ഡ​ന്റ്സ് യൂ​നി​യ​ൻ (എ.​ജെ.​എ​സ്.​യു) 10 സീറ്റിലും ജ​ന​താ​ദ​ൾ യു​നൈ​റ്റ​ഡ് (ജെ.​ഡി.​യു) രണ്ട് സീറ്റിലും ലോ​ക് ജ​ൻശ​ക്തി പാ​ർ​ട്ടി (രാം ​വി​ലാ​സ്) ഒരു സീറ്റിലും മൽസ​രി​ക്കും. ജി​ത​ൻ റാം ​മാ​ഞ്ചി​യു​ടെ ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച​ക്ക് (എ​ച്ച്.​എ.​എം) ഇ​ത്ത​വ​ണ സീ​റ്റി​ല്ല.

2019ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റിലും ഓൾ ഝാർഖണ്ഡ് സ്റ്റുഡൻസ് യൂനിയൻ രണ്ട് സീറ്റിലും എൻ.സി.പി, സി.പി.ഐ (എം.എൽ) എന്നിവർ ഓരോ സീറ്റുകളിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു. യു.പി.എ സഖ്യം 47 സീറ്റ് നേടി ഭരണം പിടിച്ചു.

ഝാർഖണ്ഡിൽ നവംബർ 13, നവംബർ 20 തീയതികളിൽ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുക. നവംബർ 23നാണ് വോട്ടെണ്ണൽ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jharkhand elections: BJP names ex-CMs Babulal Marandi, Champai Soren in 1st list
Next Story