Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഝാർഖണ്ഡിൽ മഹാസഖ്യം:...

ഝാർഖണ്ഡിൽ മഹാസഖ്യം: നിലതെറ്റി ബി.ജെ.പി; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും

text_fields
bookmark_border
ഝാർഖണ്ഡിൽ മഹാസഖ്യം: നിലതെറ്റി ബി.ജെ.പി; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും
cancel

ന്യൂ​ഡ​ൽ​ഹി: ഝാ​ർ​ഖ​ണ്ഡ്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ജെ.​പി​ക്ക്​ വ​ൻ തി​രി​ച്ച​ടി ന​ൽ​കി ഝാ​ർ​ഖ​ണ്ഡ്​ മു​ക്തി മോ​ർ​ച്ച (ജെ.​എം.​എം)-​കോ​ൺ​ഗ്ര​സ്​-​രാ​ഷ്​​ട്രീ​യ ജ​ന​താ​ദ​ൾ (ആ​ർ.​ജെ.​ഡി) സ​ഖ്യം വി​ജ​യ​ക്കൊ​ടി നാ​ട്ടി. ബി.​ജെ.​പി​ക്ക്​ 25 സീ​റ്റ്​ മാ​ത്രം ല​ഭി​ച്ച​പ്പോ​ൾ പ്ര​തി​പ​ക്ഷ മ​ഹാ​സ​ഖ്യം 47 സീ​റ്റ്​ നേ​ടി. മൊ​ത്തം 81 സീ​റ്റു​ക​ളു​ള്ള സം​സ്​​ഥാ​ന​ത്ത്​ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ വേ​ണ്ട​ത്​ 41 സീ​റ്റാ​ണ്. ജെ.​എം.​എം നേ​താ​വ്​ ഹേ​മ​ന്ത്​ സോ​റ​ൻ മു​ഖ്യ​മ​ന്ത്രി​യാ​കും. ഇ​തി​നാ​യി ഉ​ട​ൻ ഗ​വ​ർ​ണ​റെ ക​ണ്ട്​ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കും. ഗോ​ത്ര​മേ​ഖ​ല​ക​ൾ മി​ക്ക​തും ബി.​ജെ.​പി​യെ കൈ​വി​ട്ടു.

ഹേ​മ​ന്ത്​ സോ​റ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ജെ.​എം.​എം ആ​ണ്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. ഇ​വ​ർ​ക്ക് ഒ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച്​​ 30 സീ​റ്റു​ക​ൾ ല​ഭി​ച്ചു. കോ​ൺ​ഗ്ര​സ്16 മ​ണ്ഡ​ല​ങ്ങ​ളി​ലും ആ​ർ.​ജെ.​ഡി ഒരിടത്തും വി​ജ​യി​ച്ചു. സ്​​ഥാ​ന​മൊ​ഴി​യു​ന്ന മു​ഖ്യ​മ​ന്ത്രി ര​ഘു​ബ​ർ ദാ​സ്​ ജാം​ഷ​ഡ്​​പു​ർ ഈ​സ്​​റ്റി​ൽ തോ​റ്റു. തോ​ൽ​വി ത​േ​ൻ​റ​തു​മാ​ത്ര​മാ​ണെ​ന്നും പാ​ർ​ട്ടി​യു​ടേ​ത​ല്ലെ​ന്നും ര​ഘു​ബ​ർ ദാ​സ്​ പ​റ​ഞ്ഞു. പാ​ർ​ട്ടി വി​മ​ത​നും മു​ൻ മ​ന്ത്രി​യു​മാ​യ സ​ര​യു റോ​യ്​ ആ​ണ്​ ദാ​സി​നെ തോ​ൽ​പി​ച്ച​ത്.
ഹേ​മ​ന്ത്​ സോ​റ​ൻ മ​ത്സ​രി​ച്ച ര​ണ്ടി​ട​ങ്ങ​ളി​ലും വി​ജ​യി​ച്ചു. 2000ത്തി​ൽ ഝാ​ർ​ഖ​ണ്ഡ് രൂ​പ​വ​ത്​​ക​രി​ച്ച​ശേ​ഷം ആ​ദ്യ​മാ​യാ​ണ്​ ബി.​ജെ.​പി നി​യ​മ​സ​ഭ​യി​ലേ​ക്ക്​ ത​നി​ച്ചു​ മ​ത്സ​രി​ക്കു​ന്ന​ത്.

സ​ഖ്യ​ക​ക്ഷി​യാ​യി​രു​ന്ന എ.​ജെ.​എ​സ്.​യു​വു​മാ​യി സീ​റ്റ്​ ച​ർ​ച്ച വ​ഴി​മു​ട്ടി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ഇ​ത്. ബി.​ജെ.​പി​യു​ടെ ബി​ഹാ​ർ സ​ഖ്യ​ക​ക്ഷി​ക​ളാ​യ ജെ.​ഡി (യു), ​എ​ൽ.​ജെ.​പി എ​ന്നി​വ​ർ ത​നി​ച്ചാ​ണ്​ ഝാ​ർ​ഖ​ണ്ഡി​ൽ മ​ത്സ​രി​ച്ച​ത്. ഇ​രു​വ​രും എ​വി​ടെ​യും പ​ച്ച​തൊ​ട്ടി​ല്ല. ബി.​ജെ.​പി 79 ഇ​ട​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചി​രു​ന്നു. ഒ​രി​ട​ത്ത്​ സ്വ​ത​ന്ത്ര​ന്​ പി​ന്തു​ണ ന​ൽ​കി. എ.​ജെ.​എ​സ്.​യു ക​ക്ഷി​യു​ടെ അ​ധ്യ​ക്ഷ​ൻ സു​ദേ​ഷ്​ മ​ഹ​തോ മ​ത്സ​രി​ച്ച മ​ണ്ഡ​ല​ത്തി​ൽ സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യ​തു​മി​ല്ല.

ജെ.​എം.​എം 43 സീ​റ്റു​ക​ളി​ലാ​ണ്​ ജ​ന​വി​ധി തേ​ടി​യ​ത്. കോ​ൺ​ഗ്ര​സും ആ​ർ.​ജെ.​ഡി​യും 31ഉം ​ഏ​ഴും വീ​തം മ​ണ്ഡ​ല​ങ്ങ​ളി​ൽ മ​ത്സ​രി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ​യും അ​ഹ​ങ്കാ​രം ഝാ​ർ​ഖ​ണ്ഡ് വോ​ട്ട​ർ​മാ​ർ ത​ക​ർ​ത്തെ​ന്ന് എ​ൻ.​സി.​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ശി​വ​സേ​ന​യും ഈ ​ഘ​ട്ട​ത്തി​ൽ ബി.​ജെ.​പി വി​മ​ർ​ശ​ന​വു​മാ​യി രം​ഗ​ത്തെ​ത്തി.

പൗ​ര​ത്വ​പ്പ​ട്ടി​ക​പോ​ലു​ള്ള വി​ഷ​യ​ങ്ങ​ളി​ലൂ​ന്നി​യ രാ​ഷ്​​ട്രീ​യം ജ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടെ​ന്ന​താ​ണ്​ ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന്​ പാ​ർ​ട്ടി അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

ഹേ​മ​ന്ത്​ സോ​റ​​നെ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ്​ ചെ​യ്​​തു. ഝാ​ർ​ഖ​ണ്ഡ് ജ​ന​വി​ധി മാ​നി​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ​ഷാ ​പ​റ​ഞ്ഞു. സം​സ്​​ഥാ​ന വി​ക​സ​ന​ത്തി​നാ​യി തു​ട​ർ​ന്നും ബി.​ജെ.​പി പ്ര​യ​ത്​​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജംഷഡ്പൂരിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ജെ.എം.എം നേതാവ് ഹേമന്ത് സോറൻ


കഴിഞ്ഞ വർഷം കോൺഗ്രസിനോട് രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ബി.ജെ.പി തോൽവിയറിഞ്ഞിരുന്നു. ഈ വർഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വൻ വിജയം നേടി കേന്ദ്രഭരണം നിൽനിർത്തി. എന്നാൽ അധികാരം പങ്കിടുന്നതിൽ സഖ്യകക്ഷിയായ ശിവസേനയുമായി അകന്നത് മഹാരാഷ്ട്രയിൽ ബി.ജെ.പിക്ക് ഭരണം നഷ്ടപ്പെടുത്തി.

81 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് നവംബർ 30 മുതൽ ഡിസംബർ 20 വരെ അഞ്ച് ഘട്ടങ്ങളിലായാണ് ഝാർഖണ്ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. ഈ വർഷം ആദ്യം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 14 സീറ്റുകളിൽ 11ലും ബി.ജെ.പി വിജയിച്ചിരുന്നു. 2014ലെ സംസ്ഥാന തെരഞ്ഞെടുപ്പിൽ ബി.ജെ.പി 37 സീറ്റുകളും ഓൾ ഝാർഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയൻ അഞ്ച് സീറ്റുകളും നേടിയിരുന്നു. കോൺഗ്രസ് അന്ന് വെറും ആറ് സീറ്റുകളായി ചുരുങ്ങി. കേ​ന്ദ്ര​ത്തി​ൽ മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​മേ​റ്റ ശേ​ഷം ന​ട​ക്കു​ന്ന മൂ​ന്നാ​മ​ത്തെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്​ ഝാ​ർ​ഖ​ണ്ഡി​ലേ​ത്. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ രാ​ജ്യ​ത്ത്​ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​ര​വെ, ഝാ​ർ​ഖ​ണ്ഡി​ൽ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റാ​ൻ സാ​ധി​ച്ചാ​ൽ വ​ലി​യ ആ​ശ്വാ​സ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ബി.​ജെ.​പി. തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങള്‍ പിന്നിട്ടപ്പോഴാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം രാജ്യത്ത് ശക്തമായത്.

Show Full Article
TAGS:Jharkhand Assembly Polls jharkhand election Counting Started india news malayalam news 
News Summary - Jharkhand Election: Counting Started -India News
Next Story