Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡിൽ ട്യൂഷന് പോകുന്നതിനിടെ അഞ്ചാംക്ലാസ് കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു
text_fieldsbookmark_border
റാഞ്ചി: ട്യൂഷന് പോകുന്നതിനിടെ അഞ്ചാംക്ലാസ് കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു. ഝാർഖണ്ഡിലെ ധുംക ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. ചിദി ഗ്രാമത്തിലെ ഒഴിഞ്ഞ സ്ഥലത്തെ പൊന്തക്കാട്ടിൽ നിന്നുമാണ് 12 വയസായ പെൺകുട്ടിയുടെ മൃതദേഹം ലഭിച്ചത്.
മുഖ്യമന്ത്രി ഹേമന്ത് സോറൻ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രഥമദൃഷ്ട്യാ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്ന് കരുതുന്നുവെന്നും കൂടുതൽ വിവരങ്ങൾ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാലുടൻ അറിയിക്കാമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
പ്രതികൾ ഉടൻ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. നവംബർ മൂന്നിന് ധുംക അസംബ്ലിയിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

