Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനേതാക്കൾക്ക്​​...

നേതാക്കൾക്ക്​​ കോവിഡ്​: ഝാർഖണ്ഡ്​ മുഖ്യമന്ത്രി സ്വയം നിരീക്ഷണത്തിൽ 

text_fields
bookmark_border
Hemant-Soren
cancel

ന്യൂഡൽഹി: മന്ത്രിക്കും എം.എൽ.എക്കും​ കോവിഡ്​ സ്ഥിരീകരിച്ചതിനെ തുടർന്ന്​ ഝാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ത്​ സോറൻ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ട്വിറ്ററിലൂടെയാണ്​ ഹേമന്ത്​ സോറൻ ഇക്കാര്യം അറിയിച്ചത്​. 

‘‘എ​​​െൻറ കാബിനറ്റിലെ മന്ത്രി മിതിലേഷ്​ താക്കൂർ, പാർട്ടി എം.എൽ.എ മഥുര മഹാതോ എന്നിവർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരിക്കുന്നു. രണ്ടുപേരും സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്​. മുൻകരുതലെന്ന നിലയിൽ ഇന്നു മുതൽ ഏതാനും ദിവസത്തേക്ക്​ ഞാനും സ്വയം നിരീക്ഷണത്തിൽ ​േപാവുകയാണ്​. എന്നാൽ സുപ്രധാനമായ എല്ലാ ജോലികളും ചെയ്യുന്നത്​ ഞാൻ തുടരും.’’ -ഹേമന്ത്​ സോറൻ ട്വീറ്റ്​ ചെയ്​തു. 

മുഖ്യമന്ത്രിയുടെ സ്രവ സാമ്പിൾ ഇന്ന്​ കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കിയേക്കുമെന്ന്​ പി.ടി.​െഎ റിപ്പോർട്ട്​ ചെയ്തു. 

‘‘കഴിയുന്നതും ആൾക്കൂട്ടത്തിലേക്ക്​ പോകുന്നത്​ ഒഴിവാക്കണം. മാസ്​ക്​ ധരിച്ചിട്ടുണ്ടെന്ന്​ ഉറപ്പ്​ വരുത്തുക. മാസ്​ക്​ ഇല്ലെങ്കിൽ നിങ്ങളുടെ മുഖം തുണികൊണ്ട്​ മൂടുക. സാമൂഹിക അകലം പാലിക്കുകയും ഹൃദയങ്ങളെ ചേർത്തുവെക്കുകയും ചെയ്യണമെന്ന്​ ഒാർമപ്പെടുത്തുകയാണ്​.’’ -മുഖ്യമന്ത്രി ട്വീറ്റ്​ ചെയ്​തു. 

മന്ത്രി മിതിലേഷ്​ താക്കൂർ, പാർട്ടി എം.എൽ.എ മഥുര മഹാതോ എന്നിവർ റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ മെഡിക്കൽ സയൻസസിൽ ചികിത്സയിലാണ്​. ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്തി വരികയാണ്​. 

ചൊവ്വാഴ്​ച രാത്രി വരെയുള്ള കണക്കനുസരിച്ച്​ ഝാർഖണ്ഡിൽ 3,018 ആളുകൾക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതിൽ 22 പേർ മരിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newshemant sorenJharkhand Chief MinisterIsolationcovid 19
News Summary - Jharkhand Chief Minister Self-Isolates After Minister, MLA Test Positive -India news
Next Story