Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഝാർഖണ്ഡ് തെരഞ്ഞെടുപ്പ്; തോൽവി സമ്മതിച്ച് മുഖ്യമന്ത്രി രഘുബർ ദാസ്
text_fieldsbookmark_border
റാഞ്ചി: ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി സമ്മതിച്ച് മുഖ്യമന്ത്രി രഘുബർ ദാസ്. ജംഷഡ്പുർ ഈസ്റ്റിൽ മത്സരിച്ച രഘുബർ ദാസിനെ സ്വതന്ത്രനായി മത്സരിച്ച ബി.ജെ.പി വിമത സ്ഥാനാർഥി സരയു റായ് ആണ് മലർത്തിയടിച്ചത്. 7484 വോട്ടുകൾക്ക് പിന്നിലാണ് രഘുബർ ദാസ്.
1995 മുതൽ രഘുബർ ദാസ് വിജയിക്കുന്ന മണ്ഡലമാണ് ജംഷഡ്പൂർ ഈസ്റ്റ്. ഝാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. ജനവിധി എന്തായാലും പാർട്ടി അത് ഉൾക്കൊള്ളുമെന്ന് രഘുബർ ദാസ് പറഞ്ഞു.
81 അംഗ നിയമസഭയിൽ 41 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. കോൺഗ്രസ്-ജെ.എം.എം സഖ്യം 46 സീറ്റുകളിൽ മുന്നേറ്റം തുടർന്ന് അധികാരത്തിലേക്കടുക്കുകയാണ്. ബി.ജെ.പി 25 സീറ്റിലാണ് മുന്നിട്ടു നിൽക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
