Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Jharkhand BJP leaders daughter found hanging from tree with eye gouged out
cancel
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാവിന്‍റെ...

ബി.ജെ.പി നേതാവിന്‍റെ മകളെ കൊന്ന്​ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ; ക്രൂരമായി മർദിച്ച്​ കണ്ണ്​ ചൂഴ്​ന്നെടുത്തിരുന്നു

text_fields
bookmark_border

റാഞ്ചി: ഝാർഖണ്ഡിൽ 16കാരിയെ ക്രൂരമായി മർദിച്ച്​ കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. 10ക്ലാസുകാരിയുടെ വലതുകണ്ണ്​ ചൂഴ്​ന്നെടുത്ത നിലയിലായിരുന്നു. പലാമു ജില്ലയിലെ ലലിമതി വനമേഖലയിൽനിന്നാണ്​ മൃതദേഹം കണ്ടെത്തിയത്​.

പങ്കി പൊലീസ്​ സ്​റ്റേഷൻ ​പരിധിയിലെ ബുധബാർ ഗ്രാമവാസിയാണ്​ പെൺകുട്ടി. ജൂൺ ഏഴിന്​ രാവിലെ 10 മണിയോടെ പുറത്തുപോയതാണ്​ പെൺകുട്ടി. പിന്നീട്​ ​തിരിച്ചെത്തിയിരുന്നില്ല. ചൊവ്വാഴ്ച പെൺകുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നതായി സ്​റ്റേഷൻ ഇൻ ചാർജ്​ അശോക്​ കുമാർ പറഞ്ഞു. തുടർന്ന്​ പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ്​ മൃതദേഹം മരത്തിൽ തുണികൊണ്ട്​ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തുന്നത്​. പെൺകുട്ടിയെ ക്രൂരമായി മർദിച്ചതിന്‍റെ പാടുകൾ ശരീരത്തിലുണ്ടായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയെ പ്രതികൾ ​ലൈംഗികമായി ഉപദ്രവിച്ചതായി കുടുംബം ആരോപിച്ചു. അതേസമയം പോസ്റ്റ്​മോർട്ടം റിപ്പോർട്ട്​ പുറത്തുവന്നാൽ മാത്രമേ കുട്ടിയെ ബലാത്സംഗം ചെയ്​ത്​ കൊലപ്പെടുത്തിയ​താണോയെന്ന്​ വ്യക്തമാകൂവെന്ന്​ പൊലീസ്​ പറഞ്ഞു.

പെൺകുട്ടിയുടെ പിതാവ്​ പ്രാദേശിക ബി.ജെ.പി നേതാവാണ്​. അഞ്ചുമക്കളിൽ മൂത്തയാളാണ്​ പെൺകുട്ടി. പോസ്റ്റ്​മോർട്ടത്തിന്​ ശേഷം ബുധനാഴ്ച വൈകി​ട്ടോടെ​ പെൺകുട്ടിയുടെ മൃത​േദഹം സംസ്​കരിച്ചു.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്​ഥലത്തുനിന്ന്​ ഒരു മൊബൈൽ ഫോൺ കണ്ടെത്തിയിരുന്നു. അതിലെ കോൾ വിവരങ്ങൾ പരിശോധിച്ചതിൽനിന്ന്​ 23കാരനായ പ്രദീപ്​ കുമാർ സിങ്​ ധനുക്കിനെ​ പൊലീസ്​ അറസ്റ്റ് ചെയ്​തിട്ടുണ്ട്​. കൂടുതൽ പ്രതികളുണ്ടെന്നാണ്​ നിഗമനം. സംഭവത്തിൽ അന്വേഷണം പു​രോഗമിക്കുകയാ​െണന്നും പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Child abuseJharkhandMurderBJP
News Summary - Jharkhand BJP leaders daughter found hanging from tree with eye gouged out
Next Story