റാഞ്ചി: ഝാര്‍ഖണ്ഡ് കൃഷി മന്ത്രി ബാദൽ പത്രലേഖിന് കോവിഡ് പോസിറ്റീവ്. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് വിവരം പുറത്തുവിട്ടത്. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ കോവിഡ് ടെസ്റ്റ് നടത്തണമെന്ന് ബാദൽ പത്രലേഖ് ആവശ്യപ്പെട്ടു.
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും രാജ്യസഭാ എം.പിയും ജെ.എം.എം നേതാവുമായ ഷിബു സോറനും ഭാര്യക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഷിബു സോറന്റെയും ഭാര്യ രൂപിയുടെയും സ്രവം പരിശോധനക്കയച്ചത്.
ജീവനക്കാർക്ക് ഉൾപ്പെടെ ഷിബു സോറന്‍റെ വസതിയിലെ 29 പേരിൽ കോവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൽ വീട്ടു ജോലിക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉൾപ്പെടെ ഏഴു പേർ കോവിഡ് പോസിറ്റീവായി.
ഷിബു സോറന്‍റെ മകനും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ദ് സോറന് രണ്ട് തവണ നടത്തിയ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു.