Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മന്ത്രവാദം' ആരോപിച്ച് അക്രമം; മനുഷ്യ വിസർജ്യം തീറ്റിച്ചു, ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിച്ചു

text_fields
bookmark_border
മന്ത്രവാദം ആരോപിച്ച് അക്രമം; മനുഷ്യ വിസർജ്യം തീറ്റിച്ചു, ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് മർദിച്ചു
cancel

റാഞ്ചി: ഝാ‍ർഖണ്ഡിൽ മന്ത്രവാദം നടത്തിയെന്ന് ആരോപിച്ചു മൂന്ന് സ്ത്രീകളെയുൾപ്പെടെ നാല് പേരെ അതിക്രൂരമായി ആക്രമിച്ചു. തൂണിൽ കെട്ടിയിട്ട് ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും, മനുഷ്യ വിസർജ്യം തീറ്റിച്ചെന്നും പരാതിയിൽ പറയുന്നു. ഡുംക ജില്ലയിലെ അശ്വരി ഗ്രാമത്തിലാണ് സംഭവം.

മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് സെപ്റ്റംബർ 14ന് തന്നെയും ഭർത്താവിനെയും കുറച്ചുപേർ മർദ്ദിച്ചതിന് ശേഷം ഓടിപോയെന്ന് അക്രമത്തിനിരയായ സ്ത്രീകളിൽ ഒരാൾ പരാതിയിൽ പറയുന്നു. എന്നാൽ സെപ്റ്റംബർ 25ന് അക്രമികൾ തിരിച്ചെത്തി രണ്ടു ബന്ധുക്കളെയും ആക്രമിച്ചു. ചുട്ടു പഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് ഞങ്ങളെ അടിക്കുകയും മനുഷ്യ വിസർജ്യം തീറ്റിക്കുകയും ചെയ്തുവെന്ന് പരാതിയിൽ വ്യക്തമാക്കി.

സംഭവം നടന്ന് ഒരു മണിക്കൂറിന് ശേഷം വിവരമറിഞ്ഞ പൊലീസ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.

ആറുപേർക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അശ്വരി ഗ്രാമത്തിൽ നിന്നുള്ളവരാണ് അക്രമികളെന്നും എന്നാൽ അക്രമത്തിന്റെ കൃത്യമായ ലക്ഷ്യം എന്താണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഡുംക എസ്പി എ. ലക്ര പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jharkhand: 4 Persons Assaulted Over 'Witchcraft', Forced To Eat Human Excreta
Next Story