Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാ​ലി​ക്ക​ട​ത്ത്​...

കാ​ലി​ക്ക​ട​ത്ത്​ സം​ശ​യി​ച്ച്​ ഝാ​ർ​ഖ​ണ്ഡി​ൽ  ര​ണ്ടു​പേ​രെ ത​ല്ലി​ക്കൊ​ന്നു

text_fields
bookmark_border
കാ​ലി​ക്ക​ട​ത്ത്​ സം​ശ​യി​ച്ച്​ ഝാ​ർ​ഖ​ണ്ഡി​ൽ  ര​ണ്ടു​പേ​രെ ത​ല്ലി​ക്കൊ​ന്നു
cancel

ഗൊ​ദ്ദ (ഝാ​ർ​ഖ​ണ്ഡ്): ഗൊ​ദ്ദ ജി​ല്ല​യി​ൽ കാ​ലി​ക്ക​ട​ത്ത്​ സം​ശ​യി​ച്ച്​ ര​ണ്ടു​പേ​രെ നാ​ട്ടു​കാ​ർ ത​ല്ലി​ക്കൊ​ന്നു. സി​റാ​ബു​ദ്ദീ​ൻ അ​ൻ​സാ​രി (35), മു​ർ​ത​സ അ​ൻ​സാ​രി (30) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. മൂ​ൻ​ഷി മ​ർ​മു എ​ന്ന​യാ​ളു​ടെ 13 പോ​ത്തു​ക​ളെ ചൊ​വ്വാ​ഴ്​​ച രാ​ത്രി ഇ​വ​ർ മോ​ഷ്​​ടി​ച്ചു​വെ​ന്നാ​​േ​രാ​പി​ച്ച്​  ദു​ല്ലു ഗ്രാ​മ​ത്തി​ലെ ജ​ന​ങ്ങ​ളാ​ണ്​ ഇ​വ​രെ അ​ടി​ച്ചു​കൊ​ന്ന​തെ​ന്ന്​ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ കി​ര​ൺ കു​മാ​രി പാ​സി പ​റ​ഞ്ഞു.

ബ​ങ്ക​ട്ടി മേ​ഖ​ല​യി​ലെ ര​ണ്ടു​പേ​രു​ടെ അ​ടു​ത്തു​നി​ന്ന്​ മോ​ഷ്​​ടി​ച്ച ​േപാ​ത്തു​ക​ളെ ക​ണ്ടെ​ത്തി​യ​താ​യും ഗ്രാ​മ​വാ​സി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ മു​ൻ​ഷി മ​ർ​മു, ക​ലേ​ശ്വ​ർ സോ​റ​ൻ, കി​ഷ​ൻ തു​ഡു, ഹ​ർ​ജൊ​ഹാ​ൻ കി​സ്​​കു എ​ന്നി​വ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ഝാ​ർ​ഖ​ണ്ഡി​ൽ നി​ര​വ​ധി മു​സ്​​ലിം​ക​ളെ കാ​ലി​ക്ക​ട​ത്തി​​​െൻറ പേ​രി​ൽ അ​ടി​ച്ചു കൊ​ന്നി​രു​ന്നു. ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്​​ഥാ​ന​മാ​ണ്​ ഝാ​ർ​ഖ​ണ്ഡ്. സ്​​ഥ​ല​ത്ത്​ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​വും മ​ജി​സ്​​ട്രേ​റ്റും ക്യാ​മ്പ്​ ചെ​യ്യു​ന്നു​ണ്ട്. സ്​​ഥി​തി നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
TAGS:Jharkhand lynched Godda india news malayalam news 
News Summary - In Jharkhand’s Godda, two people lynched for ‘stealing’ cattle; four arrested-india news
Next Story