തമിഴ്നാട്ടിൽ ജോസ് ആലൂക്കാസ് ജ്വല്ലറിയിൽ ചുമർ തുരന്ന് വൻ മോഷണം
text_fieldsചെന്നൈ: വെല്ലൂർ തോട്ടപാളയത്തിൽ പ്രവർത്തിക്കുന്ന ജോസ് ആലൂക്കാസ് ജ്വല്ലറിയിൽ മോഷണം. മൂന്നുനില ജ്വല്ലറി കെട്ടിടത്തിെൻറ പിൻഭാഗത്തെ ചുമർ തുരന്ന് അകത്തുകടന്ന സംഘം താഴത്തെനിലയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കൊള്ളയടിച്ചു.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ജ്വല്ലറി പൂട്ടിയത്. ജ്വല്ലറിയിൽ രണ്ട് രാത്രികാല സുരക്ഷാജീവനക്കാരുണ്ടെങ്കിലും സംഭവം ഇവരും അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാവിലെ ജീവനക്കാർ കട തുറന്നപ്പോഴാണ് മോഷണ വിവരമറിയുന്നത്. നഷ്ടപ്പെട്ട സ്വർണം എത്രയാണെന്ന് കൃത്യമായി കണക്കാക്കി വരുകയാണ്.
മോഷണം ആസൂത്രിതമാണെന്ന് പൊലീസ് അറിയിച്ചു. പൊലീസ് നായ്യെ സ്ഥലത്ത് കൊണ്ടുവന്നിരുന്നു. ഫോറൻസിക് വിദഗ്ധരും പരിശോധിച്ചു.

