Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആകാശത്ത്​...

ആകാശത്ത്​ പൈലറ്റുമാരുടെ തമ്മിലടി; ഭീതിയുടെ മുൾമുനയിൽ 324 യാത്രക്കാർ

text_fields
bookmark_border
ആകാശത്ത്​ പൈലറ്റുമാരുടെ തമ്മിലടി; ഭീതിയുടെ മുൾമുനയിൽ 324 യാത്രക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: പു​തു​വ​ത്സ​ര ദി​ന​ത്തി​ൽ 324 പേ​രു​മാ​യി പ​റ​ന്നു​പൊ​ങ്ങി​യ ബോ​യി​ങ്​​ വി​മാ​ന​ത്തി​ലെ പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും ത​മ്മി​ലു​ണ്ടാ​യ കൈ​യാ​ങ്ക​ളി യാ​ത്ര​ക്കാ​രെ മു​ൾ​മു​ന​യി​ലാ​ക്കി. ജ​നു​വ​രി ഒ​ന്നി​ന്​ പ്രാ​ദേ​ശി​ക​സ​മ​യം രാ​ത്രി 10 മ​ണി​ക്ക്​ ല​ണ്ട​നി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട ​െജ​റ്റ്​ എ​യ​ർ​വേ​സി​​​െൻറ 777 ബോ​യി​ങ്ങി​​​െൻറ കോ​ക്​​പി​റ്റി​ലാ​ണ്​ വി​മാ​ന​ത്തെ നി​യ​ന്ത്രി​ക്കേ​ണ്ട​വ​ർ ത​മ്മി​ൽ സി​നി​മ സ്​​റ്റൈ​ലി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. 

വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​േ​താ​ടെ ഡ​യ​റ​ക്​​ട​റേ​റ്റ്​ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും സ​ഹ​പൈ​ല​റ്റി​​​െൻറ ഫ്ല​യി​ങ്​​ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കു​ക​യും ചെ​യ്​​തു. അ​തേ​സ​മ​യം, ഇ​രു​വ​ർ​ക്കു​മി​ട​യി​ലു​ണ്ടാ​യ തെ​റ്റി​ദ്ധാ​ര​ണ​യാ​ണ്​ പ്ര​ശ്​​ന​ത്തി​ന്​ കാ​ര​ണ​മെ​ന്നും അ​ത്​ ഉ​ട​ൻ​ത​ന്നെ പ​രി​ഹ​രി​ക്കു​ക​യും വി​മാ​നം സു​ര​ക്ഷി​ത​മാ​യി മും​ബൈ​യി​ൽ ഇ​റ​ങ്ങി​യെ​ന്നും ജെ​റ്റ്​ എ​യ​ർ​വേ​സി​​​െൻറ വ​ക്​​താ​വ്​ പ​റ​ഞ്ഞു. 

വി​മാ​നം പ​റ​ന്നു​യ​ർ​ന്ന്​ അ​ൽ​പ​സ​മ​യ​ത്തി​ന​കം​ത​ന്നെ പൈ​ല​റ്റും സ​ഹ​പൈ​ല​റ്റും ത​മ്മി​ൽ പ്ര​ശ്​​ന​മു​ണ്ടാ​യ​താ​യി പ​റ​യു​ന്നു. പൈ​ല​റ്റ്​ സ​ഹ​പൈ​ല​റ്റാ​യ യു​വ​തി​യെ അ​ടി​ക്കു​ക​യും അ​വ​ർ ​ക​ര​ഞ്ഞു​കൊ​ണ്ട്​ കോ​ക്​​പി​റ്റി​ന്​ പു​റ​ത്തി​റ​ങ്ങു​ക​യും ചെ​യ്​​ത​താ​യി ദൃ​ക്​​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. 

സം​ഭ​വ​ത്തി​ലി​ട​പെ​ട്ട കാ​ബി​ൻ​ക്രൂ സ​ഹ​പൈ​ല​റ്റി​നെ സ​മാ​ധാ​നി​പ്പി​ച്ച്​ കോ​ക്​​പി​റ്റി​ലേ​ക്ക്​ തി​രി​കെ അ​യ​ച്ചെ​ങ്കി​ലും അ​വ​ർ വീ​ണ്ടും ക​ര​ഞ്ഞു​കൊ​ണ്ട്​ പു​റ​ത്തേ​ക്ക്​ വ​ന്നു. ഇ​തേ​സ​മ​യം, കോ​ക്​​പി​റ്റി​ലി​രു​ന്ന പൈ​ല​റ്റ്​ കാ​ബി​ൻ​ക്രൂ​വി​നോ​ട്​ മ​റ്റൊ​രു സ​ഹ​പൈ​ല​റ്റി​നെ വി​മാ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി അ​യ​ക്കാ​ൻ ഇ​ൻ​റ​ർ​േ​കാ​മി​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്​​തു. തു​ട​ർ​ന്ന്​ പൈ​ല​റ്റ്​ സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച്​ കോ​ക്​​പി​റ്റി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ വ​രു​ക​യും ചെ​യ്​​തു. ഇൗ ​സ​മ​യം കോ​ക്​​പി​റ്റി​ൽ ആ​രു​മി​ല്ലാ​തെ വി​മാ​നം പ​റ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലേ​ക്ക്​ വി​ക​സി​ച്ച​തോ​ടെ കാ​ബി​ൻ​ക്രൂ​വി​​​െൻറ അ​ഭ്യ​ർ​ഥ​ന​മാ​നി​ച്ച്​ സ​ഹ​പൈ​ല​റ്റ്​ കോ​ക്​​പി​റ്റി​ലേ​ക്ക്​ മ​ട​ങ്ങി ഡ്യൂ​ട്ടി തു​ട​രു​ക​യാ​യി​രു​ന്നു. 
 സം​ഭ​വ​ത്തെ ‘ഗു​രു​ത​രം’ എ​ന്ന്​ വി​ശേ​ഷി​പ്പി​ച്ച അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണ​ത്തി​ന്​ ആ​ളെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jet airwayspilotmalayalam newsCockpitLondon-Mumbai Flight
News Summary - Jet Airways Derosters Pilots For Fighting Inside the Cockpit of London-Mumbai Flight-India News
Next Story