യേശുക്രിസ്തു ചെകുത്താനെന്ന് ഗുജറാത്ത് പാഠപുസ്തകം
text_fieldsന്യൂഡൽഹി: യേശുക്രിസ്തുവിെന ചെകുത്താനെന്ന് വിശേഷിപ്പിച്ച് ഗുജറാത്ത് പാഠപുസ്തകം. ഒമ്പതാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് പരാമർശം. ‘ഭാരതീയ സംസ്കാരത്തിലെ ഗുരു ശിഷ്യ ബന്ധം’ എന്ന 16ാം അധ്യായത്തിൽ യേശുവിനെ കുറിച്ച് പരാമർശിക്കുന്നിടത്താണ് ‘ചെകുത്താൻ’ എന്ന് അർഥം വരുന്ന ഹിന്ദി വാക്കായ ‘ഹേവാൻ’ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. പാഠപുസ്തക കമ്മിറ്റിയോട് പരാതി പറഞ്ഞേപ്പാൾ ടൈപ് ചെയ്തപ്പോഴുണ്ടായ പിശകാണ് എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ ഒരുമാസമായിട്ടും പുസ്തകം പിൻവലിക്കുകേയാ തെറ്റു തിരുത്തുകയോ ഉണ്ടായില്ലെന്ന് കത്തോലിക്ക വിഭാഗം വക്താവ് ഫാദർ വിനായക് ജാദവ് പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
