Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജയ്ശെ തീവ്രവാദി സജാദ് ദറിനെ സുരക്ഷാസേന വധിച്ചു

text_fields
bookmark_border
security-force
cancel

ബരാമുള്ള: ജമ്മു കശ്മീരിൽ ജയ്ശെ മുഹമ്മദ് തീവ്രവാദി സജാദ് നവാബ് ദറിനെ വധിച്ചു. വടക്കൻ കശ്മീരിലെ ബരാമുള്ള ജില്ലയ ിലെ സോപൂരിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിലാണ് ദറിനെ വധിച്ചത്.

സോപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗുലാബാദി ൽ ഒളിവിൽ കഴിയുകയായിരുന്നു തീവ്രവാദികൾ. രഹസ്യ വിവരത്തെ തുടർന്ന് സേനയും ജമ്മു കശ്മീർ പൊലീസും സംയുക്തമായി പ്രദേശത്ത് തിരച്ചിൽ നടത്തുകയായിരുന്നു.

തീവ്രവാദികൾ വെടിവെച്ചതിന് പിന്നാലെ സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. എ.കെ 47 റൈഫിൾ, 59 റൗണ്ട് വെടിയുണ്ട അടക്കമുള്ളവ പിടിച്ചെടുത്തതായി വടക്കൻ കശ്മീർ ഡി.ഐ.ജി സുലേമൻ ചൗധരി അറിയിച്ചു.

കഴിഞ്ഞ ദിവസം കേരൻ മേഖലയിൽ സുരക്ഷാസേന നടത്തിയ തിരച്ചിലിൽ അഞ്ച് തീവ്രവാദികളെ വധിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - JeM commander Sajad Dar killed in encounter with security forces in Sopore
Next Story