Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെല്ലിക്കെട്ട്​ കേസ്​:...

ജെല്ലിക്കെട്ട്​ കേസ്​: വിധി പറയുന്നത് ​സുപ്രീംകോടതി നീട്ടി

text_fields
bookmark_border
ജെല്ലിക്കെട്ട്​ കേസ്​: വിധി പറയുന്നത് ​സുപ്രീംകോടതി നീട്ടി
cancel

ചെന്നൈ: ജെല്ലിക്കെട്ട്​ കേസിൽ വിധി പറയുന്നത്​ സുപ്രീം കോടതി ഒരാഴ്​ചത്തേക്ക്​ നീട്ടി. കേന്ദ്രസർക്കാറി​​െൻറ ആവശ്യപ്രകാരമാണ്​ വിധി പറയുന്നത്​ നീട്ടിയത്​. ക്രമസമാധാന പ്രശ്​നങ്ങളിൽ തമിഴ്​നാടുമായി ചർച്ച നടത്തുകയാണെന്നും വിധി ഇ​പ്പോൾ വരുന്നത്​ ക്രമസമാധാനപാലനത്തെ പ്രതികൂലമായി ബാധിക്കുമെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു.​ ​മൃഗസംരക്ഷണത്തിനൊപ്പം പാരമ്പര്യവും പരിഗണിക്ക​ണമെന്നും കേന്ദ്രത്തിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്​ത്തഗി ആവശ്യം ഉന്നയിച്ചു​.

കാളപ്പോരിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് താംബരത്ത്​ ട്രെയിൻ തടയുന്നതിനിടെ ഡി.എം.കെ നേതാവ്​ സ്​റ്റാലിനെ മുൻകരുതലായി പൊലീസ് കസ്​റ്റഡിയിലെടുത്തു.​​ നേരത്തെ മമ്പാലത്ത്​ പാർട്ടി​ പ്രവർത്തകർ പൊലീസ്​ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്​തിരുന്നു.

സംഗീതസംവിധായകൻ എ.ആർ റഹ്​മാൻ ജെല്ലിക്കെട്ടിനെ അനുകൂലിച്ച്​ നിരാഹാരമെടുക്കുമെന്ന്​ ട്വീറ്റ്​ ചെയ്​തിരുന്നു. നടികർ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ  ചലച്ചിത്ര താരങ്ങളും ഉപവസിക്കും. ജെല്ലിക്കെട്ട്​ നിരോധനം മറികടക്കാൻ രണ്ടുദിവസത്തിനകം ഒാർഡിനൻസ്​ ഇറക്കുമെന്നും പ്രതിഷേധം അവസാനിപ്പിക്കണമെന്നും  തമിഴ്​നാട്​ മുഖ്യമന്ത്രി ഒ.പനീർശെൽവം അറിയിച്ചു. ​എന്നാൽ, നിരോധനം നീക്കിയ ശേഷം മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂവെന്ന്​ പ്രതിഷേധക്കാർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jellikkettu
News Summary - jellikkettu: supreme court postpond the verdic
Next Story