Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീറ്റ്​, ജെ.ഇ.ഇ...

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി

text_fields
bookmark_border
നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം തള്ളി സുപ്രീംകോടതി
cancel

ന്യൂഡൽഹി: നീറ്റ്​-ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന്​ ആവശ്യപ്പെട്ട്​ ഏഴ്​​ സംസ്ഥാനങ്ങൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ​പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ സമർപ്പിച്ച പുനഃപരിശോധന ഹരജിയാണ്​ തള്ളിയത്​. കോവിഡി​െൻറ പശ്​ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവെക്കണമെന്നായിരുന്നു സംസ്ഥാനങ്ങളുടെ ആവശ്യം.

ഹരജിയിൽ പുതുതായി ഒന്നുമില്ലെന്ന്​ ജസ്​റ്റിസുമാരായ അശോക്​ ഭുഷൻ, ബി.ആർ.ഗവായ്​, കൃഷ്​ണ മുരി എന്നിവർ നിരീക്ഷിച്ചു. ജഡ്​ജിമാരുടെ ചേംബറിലാണ്​ ഇതുമായി ബന്ധപ്പെട്ട ഹരജി പരിഗണിച്ചത്​. നേരത്തെ പരീക്ഷ മാറ്റണമെന്ന്​ ആവശ്യപ്പെട്ട്​ 11 സംസ്ഥാനങ്ങളിലെ 11 വിദ്യാർഥികൾ സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളിയിരുന്നു.

മഹാരാഷ്​ട്ര, ബംഗാൾ, പഞ്ചാബ്​, രാജസ്ഥാൻ, ജാർഖണ്ഡ്​, ചത്തീസ്​ഗഢ്​, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ്​ കോടതിയിൽ പുനഃപരിശോധന ഹരജി നൽകിയത്​. സെപ്​തംബർ ഒന്നിന്​ തുടങ്ങിയ ജെ.ഇ.ഇ പരീക്ഷ ​ആറ്​ വരെ നീണ്ടു നിൽക്കും. സെപ്​തംബർ 13നാണ്​ നീറ്റ്​ പരീക്ഷ​ നടക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEETJEE NEET
News Summary - JEE, NEET To Go Ahead, Supreme Court Dismisses 6 Opposition-Ruled States' Plea
Next Story