Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെ.ഇ.ഇ പരീക്ഷാഫലം...

ജെ.ഇ.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 24 പേർക്ക്​ 100 ശതമാനം മാർക്ക്​

text_fields
bookmark_border
ജെ.ഇ.ഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 24 പേർക്ക്​ 100 ശതമാനം മാർക്ക്​
cancel

ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 24 പേർക്ക്​ 100 ശതമാനം മാർക്കുണ്ട്​​. കോവിഡ്​ 19നെ തുടർന്ന്​ രണ്ട്​ തവണ മാറ്റിവെച്ച പരീക്ഷയുടെ ഫലമാണ്​ പുറത്ത്​ വന്നിരിക്കുന്നത്​.

തെലങ്കാനയിലാണ്​ ഏറ്റവും കൂടുതൽ പേർക്ക്​ 100 ശതമാനം വിജയമുള്ളത്​. എട്ട്​ പേർ 100 ശതമാനം വിജയം നേടി. ഡൽഹി(5), രാജസ്ഥാൻ(4), ആന്ധ്രപ്രദേശ്​(3), ഹരിയാന(2) ഗുജറാത്തിൽ നിന്നും മഹാരാഷ്​ട്രയിൽ നിന്നും ഒന്നുവീതം എന്നിങ്ങനെയാണ്​ വിവിധ സംസ്ഥാനങ്ങളിൽ 100 ശതമാനം വിജയം നേടിയവരുടെ എണ്ണം.

8.58 ലക്ഷം പേരാണ്​ രാജ്യത്തെ ഐ.ഐ.ടി, എൻ.ഐ.ടി, കേന്ദ്രസർക്കർ ഫണ്ട്​ ചെയ്യുന്ന സാ​ങ്കേതിക സ്ഥാപനങ്ങൾ എന്നിവയുടെ അഡ്​മിഷനായുള്ള പരീക്ഷക്കായി അപേക്ഷിച്ചത്​. 74 ശതമാനം പേരാണ്​ ഇതിൽ പരീക്ഷക്കെത്തിയത്​. കോവിഡ്​ മാനദണ്ഡ പ്രകാരം കർശന സുരക്ഷയോടെയായിരുന്നു പരീക്ഷ നടന്നത്​. പരീക്ഷ മാറ്റണമെന്ന ആവശ്യപ്പെട്ട്​ പ്രതിഷേധമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നുവെങ്കിലും കേന്ദ്രസർക്കാർ വഴങ്ങിയില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JEEJEE Result
News Summary - JEE Mains Results 2020 Declared, 24 Candidates Score 100 Percentile
Next Story