Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ത​ട​ങ്ക​ലി​ൽ ഡ​ൽ​ഹി പൊ​ലീ​സി​നെ നീ​തി പ​ഠി​പ്പി​ച്ച് ഴാ​ങ് ദ്രെ​സ്

text_fields
bookmark_border
ത​ട​ങ്ക​ലി​ൽ ഡ​ൽ​ഹി പൊ​ലീ​സി​നെ നീ​തി പ​ഠി​പ്പി​ച്ച് ഴാ​ങ് ദ്രെ​സ്
cancel
camera_alt

പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പോ​സ്റ്റ​റു​ക​ളു​മാ​യി ദ്രെ​സും സ​ഹ​പ്ര​വ​ർ​ത്ത​ക​രും

ന്യൂ​ഡ​ൽ​ഹി: ഭാ​ര്യ​യോ​ടൊ​പ്പം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ ഇ​റ​ങ്ങി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് റ​ഹീം. വ​ഴി​മ​ധ്യേ ഡ​ൽ​ഹി പൊ​ലീ​സ് സം​ഘം റ​ഹീ​മി​നെ ബ​ല​മാ​യി പി​ടി​ച്ച് ബ​സി​ൽ ക​യ​റ്റു​ക​യും മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്തു. മു​ഈ​ൻ ഖാ​ൻ എ​ന്ന 25കാ​ര​നോ​ട് പൊ​ലീ​സ് പേ​ര് ചോ​ദി​ച്ചു; അ​റ​സ്റ്റ് ചെ​യ്യാ​ൻ ആ ​പേ​രു​ത​ന്നെ മ​തി​യാ​യ കാ​ര​ണ​മാ​യി. ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​നി​ന്ന് അ​സം, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ നി​ര​വ​ധി ചെ​റു​പ്പ​ക്കാ​രെ​യാ​ണ് ഡ​ൽ​ഹി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. അ​വ​രി​ൽ പ​ല​ർ​ക്കും ത​ല​സ്ഥാ​ന​ന​ഗ​രി​യി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തെ​ക്കു​റി​ച്ച് ഒ​രു ധാ​ര​ണ​യു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​രെ ത​ട​വി​ലാ​ക്കി​യ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ആ​ദ​ർ​ശ് ന​ഗ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കു​റേ മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം നാ​ലു​പേ​രെ​ക്കൂ​ടി കൊ​ണ്ടു​വ​ന്നു; തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ​തി​രെ പ്ര​തി​ഷേ​ധി​ച്ച​തി​ന് ജ​ന്ത​ർ മ​ന്ത​റി​ന് സ​മീ​പ​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ലോ​ക​പ്ര​ശ​സ്ത സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ ഴാ​ങ് ദ്രെ​സി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രെ​യും.

ബെ​ൽ​ജി​യ​ത്തി​ൽ ജ​നി​ച്ച് പ​തി​റ്റാ​ണ്ടു​ക​ളാ​യി ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന, ദാ​രി​ദ്ര്യ​നി​ർ​മാ​ർ​ജ​ന​ത്തി​നും സ​മ​ത്വ​ത്തി​നും വേ​ണ്ടി പോ​രാ​ടു​ന്ന ദ്രെ​സ്, സ്റ്റേ​ഷ​നി​ൽ​വെ​ച്ച് യു​വാ​ക്ക​ളു​ടെ അ​ന്യാ​യ അ​റ​സ്റ്റ് വി​വ​ര​ങ്ങ​ൾ കേ​ട്ട് അ​മ്പ​ര​ന്നു​പോ​യി. ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു ശേ​ഷം ദ്രെ​സി​നെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പ​ര​ൺ അ​മി​താ​ഭ, അ​ഞ്ജ​ലി എ​സ്, അ​ബാ​ൻ റാ​സ എ​ന്നി​വ​രെ​യും വി​ട്ട​യ​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യെ​ങ്കി​ലും അ​വ​ർ പോ​കാ​ൻ വി​സ​മ്മ​തി​ച്ചു. ത​ന്നെ​യും കൂ​ട്ടു​കാ​രെ​യും ഉ​ച്ച​യോ​ടെ​യാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ങ്കി​ൽ, മ​റ്റു​ള്ള​വ​ർ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ അ​വി​ടെ​യു​ണ്ടെ​ന്ന് ദ്രെ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ത​ട​വി​ലാ​ക്ക​പ്പെ​ട്ട എ​ല്ലാ​വ​രെ​യും ഒ​രു​മി​ച്ച് വി​ട്ട​യ​ക്കാ​ത്ത​പ​ക്ഷം ഞ​ങ്ങ​ളും ഇ​വി​ടെ​ത്ത​ന്നെ തു​ട​രു​മെ​ന്ന് നാ​ലു​പേ​രും എ​ഴു​തി​ന​ൽ​കി​യ​തോ​ടെ പൊ​ലീ​സ് കു​ഴ​ങ്ങി. വ്യ​ത്യ​സ്ത സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ഭാ​ഗ​ങ്ങ​ളോ​ട് പു​ല​ർ​ത്തു​ന്ന സ​മീ​പ​ന​ത്തി​ലെ വി​വേ​ച​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും രാ​വി​ലെ മു​ത​ൽ ത​ട​വി​ൽ​വെ​ച്ചി​രി​ക്കു​ന്ന മ​നു​ഷ്യ​രെ വി​ട്ട​യ​ക്കാ​തെ ത​ങ്ങ​ൾ​ക്ക് വി​ടു​ത​ൽ ആ​വ​ശ്യ​മി​ല്ലെ​ന്നും ദ്രെ​സ് ത​റ​പ്പി​ച്ചു​പ​റ​ഞ്ഞു.

ഒ​ടു​വി​ൽ, രാ​ത്രി എ​ട്ടോ​ടെ, ഏ​ക​ദേ​ശം 11 മ​ണി​ക്കൂ​ർ നീ​ണ്ട ത​ട​ങ്ക​ലി​നൊ​ടു​വി​ൽ മു​ഴു​വ​ൻ യു​വാ​ക്ക​ളെ​യും വി​ട്ട​യ​ക്കാ​ൻ പൊ​ലീ​സ് നി​ർ​ബ​ന്ധി​ത​രാ​യി. ഏ​താ​ണ്ട് 50 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ ജീ​വി​ക്കു​ന്ന താ​ൻ, ഒ​രു പ്ര​തി​ഷേ​ധ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​ൻ ഇ​ത്ര​യും വ​ലി​യ തോ​തി​ൽ ബ​ല​പ്ര​യോ​ഗം ന​ട​ത്തു​ന്ന​ത് ക​ണ്ടി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് ദ്രെ​സ് പ്ര​തി​ക​രി​ച്ച​ത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Jean Drèze Detained in Delhi: Refuses to Leave Station Without Other Detainees
Next Story