2019ലെ നിലപാട് ബി.ജെ.പി തരുന്ന സീറ്റുകൾ നോക്കി: നിതീഷ്
text_fieldsന്യൂഡൽഹി: ബി.ജെ.പി എത്ര സീറ്റുകൾ തങ്ങൾക്ക് നൽകുമെന്ന് നോക്കിയായിരിക്കും 2019ലെ പൊതുതെരഞ്ഞെടുപ്പിൽ ജനതാദൾ യു നിലപാട് എടുക്കുകയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പാർട്ടിയുടെ നിർണായക നിർവാഹക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ. അതിന് ശേഷം പാർട്ടി തന്ത്രപരമായ പ്രസ്താവനയുമിറക്കി.
എൻ.ഡി.എയുടെ ബിഹാറിലെ മുഖം നിതീഷ് കുമാർ ആണെന്ന് ശക്തമായ പ്രചാരണം പാർട്ടി നടത്തുന്നതിനിടയിലാണ് നിതീഷിെൻറ പ്രസ്താവന. പാർട്ടിയെ ഒറ്റപ്പെടുത്താനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങൾ ഒറ്റപ്പെട്ടുപോകുമെന്ന് നിതീഷ് കുമാർ യോഗത്തിൽ പറഞ്ഞു. സീറ്റ് വിഭജനത്തിൽ ബിഹാറിൽ വല്യേട്ടൻ ജനതാദൾ യു ആയിരിക്കുമെന്നും നിതീഷ് പറഞ്ഞു. ബി.ജെ.പി സഖ്യത്തിൽ നിന്ന് വീണ്ടും കുട് മാറാനുള്ള സാധ്യത ആരാഞ്ഞ് ലാലു പ്രസാദ് യാദവിെൻറ അടുത്തേക്ക് നിതീഷ് ദൂതനെ വിട്ടിരുന്നുവെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
