Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ബി.ജെ.പി...

'ബി.ജെ.പി ഭരിക്കുന്നത്​ വരെ റേഷൻ മുസ്​ലിംകൾക്ക്​ മാത്രം'; യോഗിയുടെ വർഗീയ പരാമർശത്തിനെതിരെ സഖ്യകക്ഷിയായ ജെ.ഡി.യു

text_fields
bookmark_border
yogi
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​െൻറ വ​ർ​ഗീ​യ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ ജെ.ഡി.യു.ഈ രാജ്യം ഹിന്ദുക്കളുടേതും മുസ്​ലിംകളുടേതും ക്രിസ്​ത്യാനികളുടേതും എല്ലാവരുടേതുമാണെന്ന്​ ജെ.ഡി.യു അധ്യക്ഷൻ ലലൻ സിങ്​ പറഞ്ഞു.

നാനത്വത്തിൽ ഏകത്വമെന്നാൽ ഇന്ത്യ എല്ലാവരുടേതുമാണെന്നാണ്​. അതിനെ തകർക്കുന്ന ഒരു പ്രസ്​താവനയും ഒരിക്കലും നടത്തരുതെന്ന്​ ലലൻ സിങ്​ പറഞ്ഞു. ബിഹാർ മുഖ്യമന്ത്രി നിതിഷ്​ കുമാറി​െൻറ അടുത്തയാളാണ്​ ലലൻ സിങ്​. ബി.ജെ.പി-ജെ.ഡി.യു സഖ്യമാണ്​ ബിഹാർ ഭരിക്കുന്നത്​.

അ​ബ്ബാ ജാ​ൻ എ​ന്നു​ വി​ളി​ക്കാ​ത്ത​വ​ർ​ക്ക്​ 2017​ വ​രെ യു.​പി​യി​ൽ റേ​ഷ​ൻ കി​ട്ടി​യി​രു​ന്നി​ല്ല എ​ന്ന യോഗിയുടെ പ്ര​സ്​​താ​വ​ന​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളിൽ വ​ൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നിരുന്നു. മു​സ്​​ലിം സ​മു​ദാ​യ​ത്തെ നി​ന്ദി​ച്ച​തി​ന്​ മു​സ​ഫ​ർ​പു​ർ കോ​ട​തി​യി​ൽ ത​മ​ന്ന ഹാ​ശ്​​മി​ കേ​സ്​ ഫ​യ​ൽ ചെ​യ്യുകയും ചെയ്​തിരുന്നു.

യു.​പി​യി​ലെ ഖു​ഷി​ന​ഗ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ്​ യോ​ഗി​യു​ടെ വി​വാ​ദ​പ്ര​സ്​​താ​വ​ന. 2017 വ​രെ പൊ​തു​വി​ത​ര​ണ സ​​മ്പ്ര​ദാ​യം ഫ​ല​പ്ര​ദ​മാ​യി​രു​ന്നി​ല്ലെ​ന്ന്​ അ​വ​കാ​ശ​പ്പെ​ട്ട യോ​ഗി, 'അ​ബ്ബാ ജാ​ൻ' (​മു​സ്​​ലിം​ക​ൾ പി​താ​​വി​നെ വി​ളി​ക്കു​ന്ന പേ​ര്​) എ​ന്ന്​ പ​റ​യു​ന്ന​വ​ർ​ക്ക്​ മാ​ത്ര​മേ റേ​ഷ​ൻ കി​ട്ടാ​റു​ണ്ടാ​യി​രു​ന്നു​ള്ളൂ എ​ന്ന്​ ആ​രോ​പി​ച്ചു. യോഗിയുടെ പ്രസ്​താവനക്കെതിരെ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. യോഗി വാക്കുകൾ സൂക്ഷിച്ച്​ പ്രയോഗിക്കണമെന്ന്​ സമാജ്​ വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JDUYogi Adityanath
News Summary - JDU on Yogi Adityanath's 'abba jaan' remark
Next Story