Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജെ.ഡി.യു എം.എൽ.സിയെ വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യൽ
text_fieldsbookmark_border
ദിനേഷ് സിങ്
പട്ന: ബിഹാറിലെ ജനതാദൾ യുനൈറ്റഡ് (ജെ.ഡി.യു) എം.എൽ.സി ദിനേഷ് സിങ്ങിനെ പട്ന വിമാനത്താവളത്തിൽ തടഞ്ഞുവെച്ച് ആദായ നികുതി വകുപ്പിന്‍റെ ചോദ്യം ചെയ്യൽ. ഡൽഹിയിൽ നിന്ന് വന്ന ദിനേഷ് സിങ്ങിനെ മൂന്ന് മണിക്കൂറോളം വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു.
സീൽ ചെയ്ത പെട്ടിയുമായാണ് ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യലിന് ശേഷം പുറത്തേക്ക് വന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ഉദ്യോഗസ്ഥർ തയാറായില്ല.
ഉദ്യോഗസ്ഥർ തന്നെ ചോദ്യം ചെയ്തെന്നും പക്ഷെ അവർ പ്രതീക്ഷിച്ച ഒന്നും കണ്ടെത്താനായില്ലെന്നും ദിനേശ് സിങ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നൽകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "ആദായ നികുതി ഉദ്യോഗസ്ഥർ അവർക്ക് ആവശ്യമുള്ളതൊക്കെ ചോദിച്ചു. അവർക്ക് പണമോ മറ്റ് വിവരങ്ങളോ ഒന്നും കണ്ടെത്താനായില്ല"- ദിനേഷ് സിങ് പറഞ്ഞു.
Next Story

