ജെ.ഡി.യു ചിഹ്നം; ശരദ്യാദവ് തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ചു
text_fieldsന്യൂഡൽഹി: ജെ.ഡി.യുവിെല ശരദ്യാദവ് വിഭാഗം പാർട്ടി ചിഹ്നത്തിന് അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷനിൽ പുതിയ ഹരജി നൽകി. രേഖകൾ സമർപ്പിക്കാൻ നാലാഴ്ചത്തെ സമയവും തേടി. നേരത്തേ നൽകിയ അപേക്ഷ ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ കമീഷൻ നിരസിച്ച സാഹചര്യത്തിലാണ് പുതുക്കിയ അപേക്ഷ നൽകിയത്. ‘അമ്പ്’ ചിഹ്നം നിലനിർത്താൻ നിതീഷ്കുമാറും കമീഷനിൽ രേഖകൾ നൽകിയിട്ടുണ്ട്.
ദേശീയ എക്സിക്യൂട്ടിവ് ഞായറാഴ്ച ഡൽഹിയിൽ ചേരുമെന്ന് പാർട്ടി നേതാവ് അരുൺ കുമാർ ശ്രീവാസ്തവ അറിയിച്ചു. ശരദ്യാദവിന് പിന്തുണ പ്രഖ്യാപിച്ചതിനാൽ പാർട്ടി പ്രസിഡൻറ് നിതീഷ് കുമാർ പുറത്താക്കിയ പാർട്ടി ജനറൽ സെക്രട്ടറിയാണ് ശ്രീവാസ്തവ. പാർട്ടിയിൽ യാദവിെൻറ പിന്തുണ തെളിയിക്കുന്ന യോഗമായിരിക്കുമിതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ദേശീയ കൗൺസിൽ ഒക്ടോബർ എട്ടിന് ചേരും. നിതീഷ്കുമാറിനെതിരായ പടനീക്കത്തിൽ ഒട്ടുമിക്ക സംസ്ഥാന ഘടകങ്ങളും ശരദ്യാദവിനൊപ്പമാണെന്ന് ശ്രീവാസ്തവ അവകാശപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
