മുസ്ലിംകളെത്തിയില്ല; നിതീഷ് വിളമ്പിയ ബിരിയാണി ബാക്കി
text_fieldsന്യൂഡൽഹി: ബിഹാർ തലസ്ഥാനമായ പട്നയിൽ മട്ടൺ ബിരിയാണി വിളമ്പി മുസ്ലിംകളെ പിടിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാറിെൻറ ജനതാദൾ-യു നടത്തിയ ശ്രമത്തിന് കനത്ത തിരിച്ചടി. 500 മുസ്ലിംകളെ പോലും കിട്ടാതെ പട്നയിൽ നിതീഷിെൻറ പാർട്ടി തയാറാക്കിയ 600 കിലോയുടെ മട്ടൺ ബിരിയാണിയിൽ ഏറിയ പങ്കും ബാക്കിയായി. ഒടുവിൽ വഴിപോക്കന്മാരെയും നഗരവാസികളെയുമെല്ലാം വിളിച്ചുകൊണ്ടുവന്ന് ബിരിയാണി കൊടുത്തുതീർക്കുകയായിരുന്നു.
പട്നയിലെ എസ്.കെ.എം െമമ്മോറിയൽ ഹാളിൽ സംഘടിപ്പിച്ച പരിപാടിക്ക് പരമാവധി മുസ്ലിംകളെ പെങ്കടുപ്പിക്കാനാണ് 600 കിലോ മട്ടൺ ബിരിയാണി വെച്ചത്.
എന്നാൽ, പ്രതീക്ഷിച്ചതിെൻറ അഞ്ചിലൊന്ന് മുസ്ലിം പ്രാതിനിധ്യം പോലും പരിപാടിക്ക് ഇല്ലാതെ പോയി.
മുസ്ലിംകളുടെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി തങ്ങൾ നിരവധി പദ്ധതികൾ ആവിഷ്കരിച്ച ശേഷവും അവരുടെ പിന്തുണ കിട്ടാതിരുന്നത് സംഘടനാ സംവിധാനത്തിെൻറ വീഴ്ചയാണെന്ന് പാർട്ടി വക്താവ് നീരജ് കുമാർ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
