Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാർ തെരഞ്ഞെടുപ്പ്​:...

ബിഹാർ തെരഞ്ഞെടുപ്പ്​: സീറ്റുകൾ തുല്യമായി പങ്കിട്ട്​ ജെ.ഡി.യുവും ബി.ജെ.പിയും

text_fields
bookmark_border
ബിഹാർ തെരഞ്ഞെടുപ്പ്​: സീറ്റുകൾ തുല്യമായി പങ്കിട്ട്​ ജെ.ഡി.യുവും ബി.ജെ.പിയും
cancel

പട്​ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ തുല്യ സീറ്റുകളിൽ മത്സരിക്കാൻ ഭരണപക്ഷത്തെ ജനതാദൾ യുണൈറ്റഡും (ജെഡിയു) ബിജെപിയും ധാരണയിലെത്തിയതായി വിവിധ ദേശീയ മാധ്യമങ്ങൾ റിപോർട്ട് ചെയ്​തു​. ധാരണയനുസരിച്ച് ആകെയുള്ള 243 സീറ്റുകള്‍ ജെഡിയുവിന് 122 സീറ്റുകളും ബിജെപിക്ക് 121 സീറ്റും ലഭിക്കുമെന്നാണ്​ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്​.

ജീതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ച ജെ.ഡി.യുവിന്​ നൽകുന്ന സീറ്റുകളിൽ നിന്നാകും മത്സരിക്കുക​. റാം വിലാസ് പസ്വാ​െൻറ ലോക് ജനശക്തി പാർട്ടിക്കുള്ള (എൽജെപി) സീറ്റുകൾ ബി.ജെ.പിയുടെ അക്കൗണ്ടിൽ നിന്നാകും ​േപാകുക.

എന്നാൽ ഇരുപാർട്ടികൾക്കും എത്ര സീറ്റ്​ വീതം നൽകണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല. നേരത്തെ സീറ്റ്​ വിഭജനം സംബന്ധിച്ച്​ എൽ.ജെ.പി നേതാവ് ചിരാഗ് പസ്വാനും നിതീഷ് കുമാറും തമ്മിൽ നേരിട്ട്​ ഏറ്റുമുട്ടിയിരുന്നു. ബി.ജെ.പി ബന്ധം നിലനിർത്തിക്കൊണ്ട്​ ഒറ്റ്​ മത്സരിക്കുമെന്നായിരുന്നു പാസ്വാ​െൻറ ഭീഷണി.

മുഖ്യ പ്രതിപക്ഷമായ മഹാസഖ്യം ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്​ഥാനാർഥിയായി ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്നു. ആര്‍.ജെ.ഡി 144 സീറ്റുകളില്‍ സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 70, സി.പി.ഐ-എം.എല്‍ 19, സി.പി.ഐ-ആറ്, സി.പി.എം-നാല് എന്നിങ്ങനെയാണ് മഹാസഖ്യത്തി​ലെ മറ്റ്​ പാർട്ടികൾക്ക്​ ലഭിച്ച സീറ്റ്.

മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്​വാഹയുടെ രാഷ്​ട്രീയ ലോക്​ സമത പാർട്ടിയുമായി സഖ്യം ചേർന്നാണ്​ ബി.എസ്​.പി ബിഹാറിൽ മത്സരിക്കുന്നത്​. ഒക്ടോബർ 28, നവംബർ 3, 7 തീയതികളിൽ മുന്ന്​ ഘട്ടങ്ങളിലായാണ്​ ബിഹാറിൽ തിരഞ്ഞെടുപ്പ്. നവംബർ 10ന് ഫലം പുറത്ത്​ വിടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar electionJDUNDABJP
News Summary - JDU, BJP Reach 50:50 Seat Deal For Bihar Polls
Next Story