ജെ.ഡി.എസിന് തിരിച്ചടി; കർണാടകയിൽ ഏഴു വിമതർ എം.എൽ.എ സ്ഥാനം രാജിവെച്ചു
text_fieldsബംഗളൂരു: രാജ്യസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്തതിനു പിന്നാലെ ഏഴു ജനതാദൾ -എസ് (ജെ.ഡി.എസ്) വിമതർ എം.എൽ.എ സ്ഥാനം രാജിവെച്ചു. പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയ സമീർ അഹ്മദ് ഖാൻ, ആർ. അഖണ്ഡ ശ്രീനിവാസമൂർത്തി, എൻ. ചെലുവരായ സ്വാമി, ഭീമ നായിക്, ഇഖ്ബാൽ അൻസാരി, എച്ച്.സി. ബാലകൃഷ്ണ, രമേഷ് ബന്ദിസിദ്ദെഗൗഡ എന്നിവരാണ് രാജിവെച്ചത്. ശനിയാഴ്ച നിയമസഭാ സ്പീക്കർ കെ.ബി. കൊളിവാഡിെൻറ വസതിയിലെത്തിയ എം.എൽ.എമാർ രാജിക്കത്ത് കൈമാറി.
ഞായറാഴ്ച മൈസൂരുവിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിൽ ഏഴുപേരും കോൺഗ്രസിൽ ചേർന്നേക്കും. 2016 ജൂണിൽ സംസ്ഥാനത്തുനിന്ന് നാലു രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് മറികടന്ന് കോൺഗ്രസിന് വോട്ട് ചെയ്ത ഏഴ് എം.എൽ.എമാരെ ജെ.ഡി.എസ് സസ്പെൻഡ് ചെയ്തിരുന്നു.
തുടർന്ന് ഇവർ കോൺഗ്രസ് നേതൃത്വവുമായി അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നു. ജെ.ഡി.എസ് വിമത എം.എൽ.എമാരുടെയും സ്വതന്ത്രരുടെയും വോട്ടുകളാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിെൻറ മൂന്നാം സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കിയത്. നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ജെ.ഡി.എസ് എം.എൽ.സിമാരായ എം.സി. നാനയ്യ, സരോവർ ശ്രീനിവാസ്, ബി. രാമകൃഷ്ണ എന്നിവരും ഞായറാഴ്ച കോൺഗ്രസിൽ ചേർന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
