Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി നേതാക്കളെ...

ബി.ജെ.പി നേതാക്കളെ തെരുവു നായയോട് ഉപമിച്ച് ജെ.ഡി.എസ് മന്ത്രി

text_fields
bookmark_border
ബി.ജെ.പി നേതാക്കളെ തെരുവു നായയോട് ഉപമിച്ച് ജെ.ഡി.എസ് മന്ത്രി
cancel

ബംഗളൂരു: കർണാടകയിലെ സഖ്യസർക്കാർ താഴെ വീഴുമെന്ന്​ പറഞ്ഞ ബി.​െജ.പി നേതാക്കളെ തെരുവു നായയോട്​ ഉപമിച്ച്​ ജെ.ഡി.എ സ്​ മന്ത്രി. ജെ.ഡി.എസ് നേതാവും ഗതാഗത മന്ത്രിയുമായ ഡി.സി. തമ്മണ്ണയാണ് കോൺഗ്രസ്-ജെ.ഡി.എസ് സഖ്യസർക്കാർ വൈകാതെ വീഴു മെന്ന ബി.ജെ.പി നേതാക്കളുടെ അവകാശവാദത്തെ​ തെരുവു നായകളോട്​ ഉപമിച്ച്​ സംസാരിച്ചത്​.

‘ആനപ്പുറത്തുനിന്ന് എന ്തെങ്കിലും കഴിക്കാൻ കിട്ടുമെന്ന് കരുതി തെരുവുനായ്ക്കൾ പിന്നാലെ കൂടും. എന്നാൽ, ഒന്നും വീഴുകയുമില്ല, അവ പട്ടിണി യിലുമാകും. സർക്കാർ താഴെ വീഴുമെന്ന് വെറുതെ ആഗ്രഹിക്കുന്ന ബി.ജെ.പി നേതാക്കൾക്ക്​ അനുയോജ്യമാണ് ഈ കഥ’’ എന്നായിരുന്നു തമ്മണ്ണയുടെ പ്രസ്​താവന. മദ്ദൂരിലെ പൊതുപരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കു​​​േമ്പാഴായിരുന്നു മന്ത്രിയുടെ വിമർശനം.

സഖ്യസർക്കാറിൽ അതൃപ്തരായ15 കോൺഗ്രസ് എം.എൽ.എമാർ തന്നോട് ചർച്ച നടത്തിയെന്നും ഒരാഴ്ചക്കകം ബി.ജെ.പി സർക്കാർ രൂപവത്കരിക്കുമെന്നും ബി.ജെ.പി എം.എൽ.എ ഉമേഷ് കട്ടി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളിൽ സർക്കാർ താഴെ വീഴുമെന്ന വാദം പൊളിഞ്ഞതിന് പിന്നാലെയാണ്​ മുൻ മുഖ്യമന്ത്രി ജെ.എച്ച്. പട്ടേൽ മുമ്പ്​ നിയമസഭയിൽ പറഞ്ഞ ആനയുടെയും തെരുവുനായുടെയും കഥ കടമെടുത്തുകൊണ്ട്​​ ബി.ജെ.പിയുടെ അധികാരമോഹത്തെ തമ്മണ്ണ പരിഹസിച്ചത്​.

സഖ്യസർക്കാർ താഴെ വീഴുമെന്നും ബി.ജെ.പി അധികാരത്തിലേറുമെന്നുമുള്ള ഉമേഷ് കാട്ടിയുടെ അവകാശവാദത്തിന് പിന്നാലെ, എം.എൽ.എമാരെ സ്വാധീനിച്ച് സർക്കാറിനെ താഴെയിടാൻ ബി.ജെ.പി ശ്രമിക്കില്ലെന്ന് സംസ്ഥാന പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ വിശദീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakajdsstreet dogmalayalam newsDC Thammannabjp
News Summary - JDS minister makes ‘street dog’ jibe at BJP leaders -india news
Next Story