Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേരളത്തിലേക്കില്ല; ...

കേരളത്തിലേക്കില്ല; കോൺഗ്രസ്-ജെ.ഡി.എസ്​ എം.എൽ.എമാർ ഹൈദരാബാദിലെത്തി

text_fields
bookmark_border
jds-mla
cancel

ബം​ഗ​ളൂ​രു: അ​തി​നാ​ട​കീ​യ​ത നി​റ​ഞ്ഞ നീ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ കോ​ൺ​ഗ്ര​സ്​-​ജെ.​ഡി.​എ​സ്​ എം.​എ​ൽ.​എ​മാ​ർ റിസോർട്ട്​ വിട്ടു. ഹൈദരാബാദിലെ പാർക്ക്​ ഹയാട്ട്​ ഹോട്ടലിലേക്കാണ് എം.എൽ.എമാരെ മാറ്റിയത്​. അതേസമയം, കോൺഗ്രസിലെ രണ്ട് എം.എൽ.എമാർ സംഘത്തിലില്ലെന്നാണ് റിപ്പോർട്ട്. 

കേരള യാത്രക്കുള്ള ചാർ​േട്ടർഡ്​ വിമാനത്തിന്​ വ്യോമയാന മന്ത്രാലയം അനുമതി നിഷേധിച്ചതിനെ തുടർന്നാണ് യാത്ര ഹൈദരാബാദിലേക്ക് മാറ്റിയത്.  എം.എൽ.എമാർ എത്തുമെന്ന്​ കരുതി വാളയാർ ചെക്​പോസ്​റ്റിന്​ സമീപം ശക്​തമായ പൊലീസ്​ സുരക്ഷ ഒരുക്കിയിരുന്നു. എം.എൽ.എമാർ കേരളത്തിലേക്കില്ലെന്ന്​ പൂർണമായും ഉറപ്പായ ശേഷമാണ്​ സു​രക്ഷാ ഉദ്യോഗസ്​ഥരെ മാറ്റിയത്​. 

ജെ.ഡി.എസ്​ എം.എൽ.എമാരെ  പുതുച്ചേരിയിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ എച്ച്​.ഡി കുമാരസ്വാമി അറിയിച്ചത്​. ബി.ജെ.പിയുടെ ഭീഷണിയെ കുറിച്ച്​ സൂചനകൾ ലഭിച്ചുവെന്നും ഇതിനാലാണ്​ എം.എൽ.എമാരെ മാറ്റുന്നതെന്ന്​ എച്ച്​.ഡി കുമാരസ്വാമി പറഞ്ഞു.

കുതിരക്കച്ചവടം പ്രോൽസാഹിപ്പിക്കില്ല. സുപ്രീംകോടതി വിധിയിൽ ആശങ്കയില്ല. കേന്ദ്രത്തി​​​​​​​​​​​​​​​​​​​​​​​െൻറ വഴിവിട്ട നടപടികൾ രാജ്യം മനസിലാക്കുന്നുണ്ടെന്നും കുമാരസ്വാമി പറഞ്ഞു. കേരളത്തിലേക്കാ​ണോ എം.എൽ.എമാരെ മാറ്റുന്നതെന്ന മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങളെ തുടർന്ന്​ കൊച്ചിയും എം.എൽ.എമാരെ മാറ്റാനായി പരിഗണിച്ചിരുന്നുവെന്ന്​ അദ്ദേഹം പറഞ്ഞു. ഇരു പാർട്ടികളുടെയും ദേശീയ നേതാക്കൾ കർണാടക വിഷയത്തിൽ രാഷ്​ട്രപതിയുമായി കൂടികാഴ്​ച നടത്തുമെന്നും കുമാരസ്വാമി വ്യക്​തമാക്കി.

യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക​യി​ൽ ചു​മ​ത​ല​യേ​ൽ​ക്കു​ക​യും ര​ണ്ടു​ കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​എ​മാ​രെ ബി.​ജെ.​പി വ​രു​തി​യി​ലാ​ക്കു​ക​യും ചെ​യ്​​ത സം​ഭ​വ​വി​കാ​സ​ങ്ങ​ളെ തു​ട​ർ​ന്ന്​ ത​ങ്ങ​ളു​ടെ എം.​എ​ൽ.​എ​മാ​രെ മു​ഴു​വ​ൻ കൊ​ച്ചി​യി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലി​ലേ​ക്ക്​ മാ​റ്റാ​ൻ വ്യാ​ഴാ​ഴ്​​ച രാ​ത്രി ചേ​ർ​ന്ന കോ​ൺ​ഗ്ര​സ്​- ​െജ.​ഡി.​എ​സ്​ നേ​തൃ​യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എന്നാൽ വ്യോമയാന മന്ത്രാലയം പ്രത്യേക വിമാനത്തിനുള്ള അനുമതി നിഷേധിച്ചതോടെ ഇൗ പദ്ധതി പൊളിഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressjdsmalayalam newsmlasKarnataka electionShift to KeralaBJP
News Summary - JD(S) legislators may shift to Hyderabad -India News
Next Story