Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസർക്കാറുണ്ടാക്കാൻ...

സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും

text_fields
bookmark_border
സർക്കാറുണ്ടാക്കാൻ അവകാശമുന്നയിച്ച് കുമാരസ്വാമിയും യെദിയൂരപ്പയും
cancel

ബം​ഗ​ളൂ​രു: അ​ത്യ​ന്തം നാ​ട​കീ​യ നീ​ക്ക​ങ്ങ​ൾ ക​ണ്ട ക​ർ​ണാ​ട​ക നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​ ഫോ​േ​ട്ടാ​ഫി​നി​ഷ്. ആ​ർ​ക്കും കേ​വ​ല ഭൂ​രി​പ​ക്ഷം തി​ക​ക്കാ​നാ​വാ​തെ​പോ​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ്​- ജെ.​ഡി (എ​സ്) സ​ഖ്യ​വും ബി.​ജെ.​പി​യും അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ച്ച്​ രം​ഗ​ത്തു​വ​ന്ന​തോ​ടെ ഇ​നി ഗ​വ​ർ​ണ​റു​ടെ ക​ള​ത്തി​ലാ​ണ്​ പ​ന്ത്.  224ൽ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ന്ന 222 ഇ​ട​ത്തെ ഫ​ലം വ​ന്ന​പ്പോ​ൾ 103 സീ​റ്റു​മാ​യി ബി.​ജെ.​പി​യാ​ണ്​ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക്ക​ക്ഷി. 78 സീ​റ്റി​ൽ കോ​ൺ​ഗ്ര​സും 37 സീ​റ്റി​ൽ ജെ.​ഡി-​എ​സും മൂ​ന്നു സീ​റ്റി​ൽ മ​റ്റു​ള്ള​വ​രും വി​ജ​യി​ച്ചു.  

വോട്ടുയന്ത്രത്തെക്കുറിച്ച്​ കോ​ൺഗ്രസ്​ പരാതിപ്പെട്ടതിനാൽ ഹു​ബ്ബ​ള്ളി-​ധാ​ർ​വാ​ഡ്​ മ​ണ്ഡ​ല​ത്തി​ൽ ബി.​ജെ.​പി മു​ൻ മു​ഖ്യ​മ​ന്ത്രി​കൂ​ടി​യാ​യ ജ​ഗ​ദീ​ഷ്​ ഷെ​ട്ടാ​റി​​​െൻറ ഫ​ലം തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ ത​ട​ഞ്ഞു​വെ​ച്ചു. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​െ​ട്ട​ടു​പ്പ്​ പി​ന്നീ​ട്​ ന​ട​ക്കും. കേ​വ​ല ഭൂ​രി​പ​ക്ഷ​മാ​യ 113 സീ​റ്റ്​ തി​ക​ക്കാ​ൻ തി​ര​ക്കി​ട്ട നീ​ക്ക​ത്തി​ലാ​ണ് ബി.​ജെ.​പി. കോ​ൺ​ഗ്ര​സി​ലെ 10 ലിം​ഗാ​യ​ത്ത്​ എം.​എ​ൽ.​എ​മാ​രെ വ​ല​യി​ലാ​ക്കാ​ൻ ബി.​ജെ.​പി ക​രു​നീ​ക്കി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. കോ​ൺ​ഗ്ര​സ്​-​ജെ.​ഡി (എ​സ്) സ​ഖ്യ​ത്തി​ന്​ 115 എം.​എ​ൽ.​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ട്. അ​തേ​സ​മ​യം, കോ​ൺ​ഗ്ര​സി​​െൻറ പ​രാ​ജ​യ​ത്തെ​തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ ഗ​വ​ർ​ണ​ർ​ക്ക് രാ​ജി​ക്ക​ത്ത് കൈ​മാ​റി.

ചൊ​വ്വാ​ഴ്​​ച ​ൈവ​കീ​ട്ട്​ രാ​ജ്​​​ഭ​വ​നി​ലെ​ത്തി ഗ​വ​ർ​ണ​റെ ക​ണ്ട ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ ബി.​എ​സ്. യെ​ദി​യൂ​ര​പ്പ മു​ഖ്യ​മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​ൻ ഒ​രാ​ഴ്​​ച​ത്തെ സ​മ​യം വേ​ണ​മെ​ന്നും ഗ​വ​ർ​ണ​ർ വാ​ജു​ഭാ​യി വാ​ല​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ബി.​ജെ.​പി ഭ​ര​ണ​ത്തി​ലേ​റാ​തി​രി​ക്കാ​ൻ ജെ.​ഡി-​എ​സു​മാ​യി ഏ​തു​വി​ധ നീ​ക്കു​പോ​ക്കി​നും​ ത​യാ​റാ​യ കോ​ൺ​ഗ്ര​സ്​ അ​പ്ര​തീ​ക്ഷി​ത സ​ഖ്യം രൂ​പ​പ്പെ​ടു​ത്തി​യ​ത്​ ബി.​ജെ.​പി​യെ ഞെ​ട്ടി​ച്ചു​. 
സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​ര​ണ​ത്തി​ന്​ അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തി ജെ.​ഡി-​എ​സ്​ അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും ഗ​വ​ർ​ണ​റെ ക​ണ്ടു. എ​ന്നാ​ൽ, ഇ​രു കൂ​ട്ട​​ർ​ക്കും ഗ​വ​ർ​ണ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല. 

രാ​ജ്യം ഉ​റ്റു​നോ​ക്കി​യ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​​​െൻറ തു​ട​ക്കം കോ​ൺ​ഗ്ര​സി​​​െൻറ ലീ​ഡോ​ടെ​യാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട്​ ബി.​ജെ.​പി​യു​ടെ കു​തി​പ്പാ​യി​രു​ന്നു. ബി.​ജെ.​പി 120 സീ​റ്റി​ൽ വ​രെ ലീ​ഡ്​ നേ​ടി​യ​തോ​ടെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും വി​ജ​യ​മു​റ​പ്പി​ച്ച്​ ആ​ഹ്ലാ​ദം തു​ട​ങ്ങി. എ​ന്നാ​ൽ, വൈ​കീ​േ​ട്ടാ​ടെ ചി​ത്രം മാ​റി. ബി.​ജെ.​പി 103 ലേ​ക്ക്​ ചു​രു​ങ്ങി​യ​തോ​ടെ ജെ.​ഡി-​എ​സി​ന്​ നി​രു​പാ​ധി​ക പി​ന്തു​ണ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ കൂ​ടെ​നി​ർ​ത്താ​നാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​​​െൻറ ശ്ര​മം. 

തൂ​ക്കു​സ​ഭ മു​ന്നി​ൽ​ക്ക​ണ്ട്​ ജെ.​ഡി-​എ​സു​മാ​യി ച​ർ​ച്ച​ക്ക്​ കോ​ൺ​ഗ്ര​സ്​ ഹൈ​ക​മാ​ൻ​ഡ്​​ നി​യോ​ഗി​ച്ച അ​ശോ​ക്​ ​െഗ​ഹ്​​ലോ​ട്ടും ഗു​ലാം ന​ബി ആ​സാ​ദും ചൊ​വ്വാ​ഴ്​​ച രാ​വി​ലെ​ത​ന്നെ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യെ ക​ണ്ടി​രു​ന്നു. ഫ​ലം പു​റ​ത്തു​വ​ന്ന​ശേ​ഷം മ​റു​പ​ടി പ​റ​യാ​മെ​ന്നാ​യി​രു​ന്നു ഗൗ​ഡ​യു​ടെ നി​ല​പാ​ട്. 
ഇ​രു​പാ​ർ​ട്ടി​യും ത​മ്മി​ലെ ധാ​ര​ണ​ പ്ര​കാ​രം, മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നം ജെ.​ഡി-​എ​സി​നും ഉ​പ​മു​ഖ്യ​മ​ന്ത്രി സ്​​ഥാ​നം കോ​ൺ​ഗ്ര​സി​നു​മാ​ണ്. സ​ഖ്യം ഭ​ര​ണ​ത്തി​ലേ​റി​യാ​ൽ ജെ.​ഡി-​എ​സ്​ സം​സ്​​ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യാ​വും മു​ഖ്യ​മ​ന്ത്രി. കോ​ൺ​ഗ്ര​സി​ന്​ 20ഉം ​ജെ.​ഡി-​എ​സി​ന്​ 14ഉം ​മ​ന്ത്രി​സ്​​ഥാ​നം ന​ൽ​കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്.

Show Full Article
TAGS:Karnataka election JDS-Congress Karanataka Election 2018 india news malayalam news 
News Summary - JD(S) had always maintained that HD Kumaraswamy will be CM-India News
Next Story