ആദ്യം അക്ഷർധാം സന്ദർശനം, അതുകഴിഞ്ഞ് മോദിയെ കാണും; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലെത്തി
text_fieldsന്യൂഡൽഹി: നാലുദിവസത്തെ സന്ദർശനത്തിനായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യയിലെത്തി. വാൻസിനൊപ്പം ഭാര്യ ഉഷാ ഇവാൻസും മക്കളും ഒപ്പമുണ്ട്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാൻസിനെ സ്വീകരിക്കാൻ എത്തിയത്. യു.എസ് വൈസ് പ്രസിഡന്റായി അധികാരമേറ്റ ശേഷം വാൻസിന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ആദ്യം അക്ഷർധാം സന്ദർശിക്കാനാണ് വാൻസിന്റെ തീരുമാനം. 30 മിനിറ്റോളം ക്ഷേത്രത്തിൽ ചെലവഴിക്കും. വൈകീട്ട് 6.30ന് വാൻസ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. അതിനു പിന്നാലെ അത്താഴ വിരുന്നും ഉണ്ടാകും.
കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി,യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പെന്റഗണിലെയും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിലെയും ഉന്നത ഉദ്യോഗസ്ഥരും വാൻസിനൊപ്പം എത്തിയിട്ടുണ്ട്.
മോദിയുമായുള്ള കൂടിക്കാഴ്ചയിൽ ഉഭയകക്ഷി വ്യാപാര കരാറും ട്രംപ് ഭരണകൂടം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള പകരച്ചുങ്കവും ചർച്ചയാകും. 23ന് ആഗ്രയും ജയ്പൂരും സന്ദർശിച്ച ശേഷം വാൻസ് യു.എസിലേക്ക് മടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

